ചെന്നൈ: നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ നെഗറ്റീവ് കമന്റുകൾ പങ്കുവെക്കുന്നവരും കുറവല്ല.

തമിഴ് സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടനാണ് ജീവ. ഇപ്പോഴിതാ പെൺ വേഷത്തിലുള്ള തന്റെ ഒരു കിടിലൻ മേക്കോവർ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിലൂടെ താരം. വരലാരു മുഖ്യം എന്ന 2022 ൽ പുറത്തിറങ്ങിയ ചിത്രത്തിന് വേണ്ടിയാണ് ജീവ ഇത്തരത്തിൽ മേക്കോവർ നടത്തിയിരുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ വീണ്ടും താരം പങ്കുവവെച്ചിരിക്കുന്നത്.

നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ നെഗറ്റീവ് കമന്റുകൾ പങ്കുവെക്കുന്നവരും കുറവല്ല. രാത്രി പുറത്തിറങ്ങല്ലേ, കാണാൻ സിൽക്കിന്റെ പോലെയുണ്ട് തുടങ്ങിയ കമന്റുകളും പലരും പങ്കുവെക്കുണ്ട്. അതേസമയം, 3.6 മില്യൺ വ്യൂസ് ആണ് ജീവയ്ക്ക് ഫേസ്‌ബുക്കിൽ ഉള്ളത്.