കൊച്ചി: അമ്മ സംഘടനയെ ഇനിയും ആരെങ്കിലും കുറ്റം പറഞ്ഞാല്‍ താന്‍ തെറി പറയുമെന്ന് ധര്‍മജന്‍ ബൊള്‍ഗാട്ടി. സിദ്ധിഖിന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയപ്പോള്‍ ഒരു ചാനലിനോടാണ് ധര്‍മ്മജന്റെ പ്രതികരണം. താര സംഘടനയായ അമ്മ ഒരുപാട് സഹായങ്ങള്‍ ചെയ്ത് നല്‍കിയിട്ടും കുറ്റം പറയുന്നത് ശരിയല്ലെന്ന് ധര്‍മ്മജന്‍ പറഞ്ഞു. അമ്മ സംഘടനയെ കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാല്‍ പച്ച തെറിപറയുമെന്നും ധര്‍മജന്‍ പൊട്ടിത്തെറിച്ചു.

അമ്മ സംഘടനയെ കുറിച്ച് എല്ലാവരും പഠിച്ച് നോക്കിയാല്‍ മനസ്സിലാകും എത്ര വീടുകള്‍ വച്ച് നല്‍കിയിട്ടുണ്ടെന്ന്. പ്രമുഖരായിട്ടുള്ള ഒരുപാട് നടന്മാര്‍ ഉള്‍പ്പെടുന്ന സംഘടനയാണ് അമ്മ. സിദ്ദിഖ് ഇപ്പോള്‍ രാജി വച്ചു എന്നു മാത്രമാണുള്ളത്. അമ്മ സംഘടനയെ ഇനിയും ആരെങ്കിലും കുറ്റം പറഞ്ഞാല്‍ താന്‍ തെറി പറയുമെന്നും ധര്‍മ്മജന്‍ രോഷാകുലനായി പറഞ്ഞു.

സിദ്ദിഖ് ആരോപണ വിധേയനായത് കൊണ്ട് മാത്രമാണ് രാജി വച്ചത്. നാണം കെട്ടിട്ടൊന്നുമല്ല. സംഘടനയ്ക്ക് പൈസ ഇല്ലാതിരുന്ന സമയത്ത് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള നടന്മാര്‍ സ്വന്തം കയ്യില്‍ നിന്നും പൈസ എടുത്ത് കൊടുത്തിട്ടുണ്ട്. അതിനാല്‍, ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കോടതിയും പൊലീസും ആദ്യം തെളിയക്കട്ടെ എന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.