കൊച്ചി: മാധ്യമങ്ങളിൽ പ്രചരിക്കുന്ന തന്റെ വിവാഹ വാർത്തകളോട് പ്രതികരിച്ച് നടി കീർത്തി സുരേഷ്.കീർത്തി സുരേഷ് വ്യവസായിയായ എൻ.ആർ.ഐ യുവാവുമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്ന തരത്തിലുമായിരുന്നു വാർത്തകൾ പ്രചരിച്ചിരുത്. ഈ വാർത്തകളിൽ പ്രതികരണവുമായാണ് കീർത്തി രംഗത്തുവന്നത്.

'എന്റെ പ്രിയപ്പെട്ട സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. എന്റെ ജീവിതത്തിലെ യഥാർഥ മിസ്റ്ററിമാൻ ആരാണെന്ന് സമയംവരുമ്പോൾ വെളിപ്പെടുത്താം'-നടി ട്വീറ്റ് ചെയ്തു

മലയാളിയായ വ്യവസായിയുമായി കീർത്തി ഏറെനാളായി പ്രണയത്തിലാണെന്നാണ് വാർത്തകൾ പ്രചരിച്ചത്.ദുബായിയിലെ റിയൽ എസ്റ്റേറ്റ് ഏജന്റാണ് ഇയാളെന്നും നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് കീർത്തി സുരേഷ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്.