കൊച്ചി: മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് ദിവ്യ ഉണ്ണി. നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ നായികയായിരുന്നു അവർ. എന്നൽ കാലങ്ങളായി ഇവരുമായി ബന്ധപ്പെട്ട് ചില ഗോസിപ്പുകളും വന്നിരുന്നു. കലാഭവൻ മണിക്കൊപ്പം അഭിനയിക്കില്ല എന്ന പറഞ്ഞ നടിയെന്ന വിധത്തിലായിരുന്നു പ്രചരണം. 

ഇത് ദിവ്യ ഉണ്ണി ആണെന്ന് ആയിരുന്നു വാർത്തകൾ. ഇതിന്റെ പേരിൽ പലപ്പോഴും നടി വിമർശനങ്ങളും നേരിട്ടു. ഇക്കാര്യത്തിൽ വർഷങ്ങൾക്കിപ്പുറം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. 'അതിനെ കുറിച്ച് സംസാരിക്കുന്നില്ല ഞാൻ. കാരണം കമന്റുകൾ തന്നെയാണ്.

നമ്മൾ എന്തൊക്കെ പറഞ്ഞാലും അതാരു ജസ്റ്റിഫിക്കേഷൻ പോലെ ആകും. നമ്മൾ ശരിയാണ് അല്ലൈങ്കിൽ നമ്മൾ നമ്മളുടെ ഭാഗം പറയുമ്പോലെ ഒക്കെയാവും. അതോണ്ട് അതേ കുറിച്ച് പറയാൻ ഞാൻ താൽപര്യപ്പെടുന്നില്ല. മണിച്ചേട്ടനുമായുള്ള ബന്ധം എന്ന് പറയുന്നത്, ആദ്യത്തെ സിനിമ മുതൽ എത്രയോ സിനിമകൾ ചെയ്തതാണ്.

ഉണ്ണിഅദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം കാണിച്ച് കൊണ്ടുതന്നെ ഞാൻ പറയുകയാണ്. ആ സംഭവത്തിന്റെ സത്യാവസ്ഥ എന്താണ് എന്ന് എനിക്ക് അറിയാം. ഇത്തരത്തിൽ എഴുതുന്നവർ മറുപടി അർഹിക്കുന്നില്ല. അവർ മറുപടിയും നമ്മുടെ സമയവും അർഹിക്കുന്നില്ല.ഞാൻ നെഗറ്റീവ് കമന്റുകൾ നോക്കാറുമില്ല' എന്നാണ് ദിവ്യ ഉണ്ണി പറയുന്നത്.