മുംബൈ: ബോളിവുഡ് നടി പരിണീതി ചോപ്രയുടെയുടെയും രാഘവ് ഛദ്ദയുടെുയം വിവാഹം അടുത്തിടെയാണ് നടന്നത്. സോഷ്യൽ മീഡിയയിൽ ഇവരുടെ വിവാഹചിത്രങ്ങളും വൈറലാണ്. വിവാഹം കഴിഞ്ഞെങ്കിലും തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ കഴിയുന്ന സാഹചര്യത്തിൽ ആയിരുന്നില്ല രാഘവ് ഛദ്ദ.

എംപിമാരുടെ വ്യാജ ഒപ്പ് ചമച്ച്, അവരുടെ സമ്മതമില്ലാതെ പാനലിൽ അംഗങ്ങളായി പേരുകൾ നിർദ്ദേശിച്ചതിന് രാജ്യസഭയിൽ നിന്ന് രാഘവിനെ സസ്‌പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒരു ഭാഗത്ത് നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് പരിണീതി ചോപ്രയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റും, സ്റ്റോറയും എല്ലാം വൈറലായത്.

മാലിദ്വീപിൽ നിന്നുമുള്ള ഏതാനും ചിത്രങ്ങൾ ആദ്യം പരിണീതി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി ഇട്ടിരുന്നു. ഒരു കപ്പ് കാപ്പി, മാലിദ്വീപിലെ മനോഹരമായ ബീച്ചിലേക്ക് നീട്ടി പിടിച്ച് നിൽക്കുന്ന ഒരു ഫോട്ടോയാണ് പങ്കുവച്ചത്. വിവാഹത്തിന്റെ വളകൾ ഒന്നും കൈയിൽ നിന്നും അഴിച്ചിരുന്നില്ല. അതുകൊണ്ട് ഇത് ഹണിമൂൺ ട്രിപ്പ് തന്നെയാണെന്ന് ആരാധകരങ്ങ് ഉറപ്പിച്ചു. പരിണീതിയും രാഘവും ഹണിമൂൺ ആഘോഷത്തിലാണെന്ന വാർത്തയാണ് പിന്നാലെ വന്നത്.

എന്നാൽ അത് ഞങ്ങളുടെ ഹണിമൂൺ ആഘോഷമല്ല എന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണിപ്പോൾ നടി. മാലിദ്വീപിലെ സ്വിമ്മിങ് പൂളിൽ നിന്നുമുള്ള ഫോട്ടോയ്‌ക്കൊപ്പമാണ് നടിയുടെ വിശദീകരണം 'ഇത് ഞങ്ങളുടെ ഹണിമൂണല്ല' എന്ന ക്യപ്ഷൻ നൽകിയിട്ടുണ്ട്. കൂടെ ഗേൾസ് ട്രിപ്പ് എന്ന ഹാഷ് ടാഗും.

വിവാദങ്ങൾക്കിടയിലും രാഘവ് ഛദ്ദ ഹണിമൂൺ ആഘോഷത്തിന് പോയോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു, ആദ്യം ഫോട്ടോസ് പുറത്ത് വന്നപ്പോഴുള്ള സൈബർ അറ്റാക്ക്. എന്നാൽ ഹണിമൂൺ അല്ല, ഗേൾസ് ട്രിപ്പാണ് എന്ന് പറഞ്ഞ് പരിണീതി എത്തിയപ്പോൾ, ഓഹോ കല്യാണം കഴിച്ച് പുതുമോടിയിൽ തന്നെ ഭർത്താവിനെ ഉപേക്ഷിച്ചോ എന്നാണ് ഇപ്പോൾ ചോദിക്കുന്നത്.