സിനിമയിൽ നിന്ന് ഇടവേളയെടുത്ത് ബാലിയിൽ അവധി ആഘോഷിക്കുകയാണ് സാമന്ത. സുഹൃത്ത് അനുഷാ സ്വാമിക്കൊപ്പമാണ് താരത്തിന്റെ യാത്ര. ബാലിയിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. . എന്നാൽ ഒരു സ്പെഷ്യൽ സെൽഫിയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

കുരങ്ങിനൊപ്പമുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സാമന്തയുടെ മടിയിലിരുന്ന് സെൽഫിയെടുക്കുന്ന കുരങ്ങിനെയാണ് ചിത്രത്തിൽ കാണുന്നത്. കൂടാതെ മറ്റൊരു ചിത്രത്തിൽ താരത്തിന്റെ തോളത്താണ് മറ്റൊരു കുരങ്ങ് ഇരിക്കുന്നത്. ബാലിയിലെ ഉബുഡ് മങ്കി ഫോറസ്റ്റിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. കുരങ്ങിനെ കണ്ടെത്തൂ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ആരാധകർക്കിടയിൽ വൈറലാവുകയാണ് ചിത്രം. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തുന്നത്. രസകരമായ കമന്റുകൾക്കൊപ്പം സൂക്ഷിക്കണമെന്ന മുന്നറിയിപ്പും ആരാധകർ നൽകുന്നുണ്ട്.