മുംബൈ: വർധിച്ചുവരുന്ന ഡീപ് ഫെക്ക് വിഡിയോയിൽ പ്രതികരണവുമായി ബോളിവുഡ് നടൻ ഷാഹിദ് കപൂർ. എഐയെ മനുഷ്യർ ദുർവിനിയോഗം ചെയ്യുകയാണെന്നും മനുഷ്യന്മാരാണ് യഥാർത്ഥ വില്ലന്മാർ എന്നുമാണ് താരം പറഞ്ഞത്.

മനുഷ്യന്മാർ ആണ് പ്രശ്നം. അവരാണ് ലോകത്തോട് ഇത് ചെയ്യുന്നത്. എന്നിട്ട് എഐയെ കുറ്റം പറയും. നമ്മൾ റിയാലിറ്റിയിൽ അല്ല ജീവിക്കുന്നത്. യഥാർത്ഥമല്ലാത്തത് സോഷ്യൽ മീഡിയയിൽ കാണിക്കുകയാണ് നമ്മൾ. എന്നിട്ട് യാഥാർത്ഥ്യവുമായി ഇത് താരതമ്യം ചെയ്ത് വിഷാദത്തിലേക്ക് വീഴുന്നു. അതാണ് സത്യം. നമ്മൾ മറ്റൊരു യാഥാർത്ഥ്യത്തെ തിരയുകയാണ്. അതാണ് എഐ. മനുഷ്യൻ നിർമ്മിച്ചതും ദൈവം സൃഷ്ടിച്ചതും തമ്മിൽ വ്യത്യാസമുണ്ട്.- ഷാഹിദ് കപൂർ പറഞ്ഞു.

ഇതിനോടകം ബോളിവുഡിലെ നിരവധി താരങ്ങളുടെ ഡീപ് ഫേക്ക് വിഡിയോ ആണ് പുറത്തിറങ്ങിയത്. കൂട്ടത്തിൽ ഏറ്റവും ചർച്ചയായത് രശ്മിക മന്ദാനയുടെ വിഡിയോ ആണ്. ഇതിൽ ഒരാൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു.