തിരുവനന്തപുരം: രോഗികൾക്ക് ആവശ്യമായ മരുന്ന്, അനുബന്ധ ഉപകരണങ്ങൾ എന്നിവ ബന്ധുക്കളോട് എത്തിച്ചുനൽകാൻ അവശ്യപ്പെടരുതെന്ന് സർക്കുലർ. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടാണ് സർക്കുലർ ഇറക്കിയത്. അവശ്യമുള്ളവ മുൻകൂട്ടി കണ്ട് സംഭരിച്ചുവെക്കണം. സാധനങ്ങൾ ബന്ധുക്കളോട് ആവശ്യപ്പെട്ടാൽ കർശന നടപടിമെന്നും സർക്കുലറിൽ പറയുന്നു. നഴ്സിന്റെ ഓഡിയോ പുറത്തായ പശ്ചാത്തലത്തിലാണ് സർക്കുലർ.

രോഗിക്കാവശ്യമായ സാധനങ്ങൾ വാങ്ങി നിൽകാനാവശ്യപ്പെട്ടുള്ള ഓഡിയോ പുറത്തുവന്ന സംഭവത്തിൽ റിപ്പോർട്ട് തേടിയെങ്കിലും തുടർനടപടികളുണ്ടാവില്ലെന്നാണ് വിവരം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, അത്യാവശ്യ സാധനങ്ങൾ പോലും ബന്ധുക്കളോട് വാങ്ങി നൽകാനാവശ്യപ്പെടുന്നതിൽ ആശങ്കയിലാണ് നഴ്‌സുമാർ.