കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽകാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടിയിൽ റഗുലർ ബിരുദമാണ് വിദ്യഭ്യാസ യോഗ്യത. നെറ്റ്‌വർക് അഡ്‌മിനിസ്ട്രേഷൻ, ട്രബിൾ ഷൂട്ടിങ്, വെബ്-ആപ് ഡവലപ്മെന്റ്, കംപ്യൂട്ടർ മെയിന്റനൻസ്-അഡ്‌മിനിസ്ട്രേഷൻ എന്നിവയിലേതിലെങ്കിലും ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രതിമാസ വേതനം 25000 രൂപ.

യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാൻ ചെയ്ത സർട്ടിഫിക്കറ്റകളുടെ കോപ്പിയും ളൃമറരാളൃശ@ഴാമശഹ.രീാ എന്ന ഇമെയിലിൽ ജൂലൈ 31ന് മുമ്പായി അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓൺലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in).