ആലപ്പുഴ: കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനെ ആക്ഷേപിച്ച എ.എം ആരിഫ് എ.പിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. എംപിയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിരവധി പേരാണ് വിമർശനം ഉന്നയിച്ചുകൊണ്ട് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പാൽ സൊസൈറ്റി തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്നാണ് അരിത ബാബുവിനെ എം പി പരിഹസിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പ്രതിഭയെ വിജയിപ്പിക്കുന്നതിനായി ചേർന്ന വനിതാ സംഗമത്തിൽ പങ്കെടുത്ത് പ്രസംഗിക്കവേയാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയത്.

എംപിയുടെ വാക്കുകൾ വിവാദമായതോടെ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി രംഗത്തുവന്നു. എംപിയുടെ വാക്കുകൾ വേദനിപ്പിച്ചുവെന്നാണ് അരിതയുടെ ആദ്യ പ്രതികരണം. അരിത ബാബുവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വേളയിൽ തന്നെ കോൺഗ്രസ് അദ്ധ്യക്ഷൻ അവരുടെ ഉപജീവനമാർഗത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. നിരവധി മാധ്യമങ്ങളിലും ജനപ്രതിനിധിയായാലും പശുപരിപാലനം താൻ ഉപേക്ഷിക്കില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി വ്യക്തമാക്കിയിരുന്നു.

ഫേസ്‌ബുക്കിൽ വന്ന ചില കമന്റുകൾ

പാൽ വിൽക്കുന്നവളും ചായ ഉണ്ടാക്കുന്നവനും ജനപ്രതിനിധി ആവുന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ തിളക്കം ആരിഫ് ഭായ്

പാൽ കച്ചവടം ചെയുന്നവർ പാൽ സൊസൈറ്റിയിൽ മത്സരിക്കണം വിവരക്കേടാണു നിങ്ങൾ

വിവരക്കേട് നാളെ കഴിഞ്ഞിട്ട് പറഞ്ഞാ പോരെ

പശു കച്ചോടക്കാരനും ,മീൻ കച്ചോടക്കാരനും,പച്ചക്കറി കച്ചോടക്കാരനും എവിടെ പോയി മത്സരിക്കും