റിയാദ്: സൗദി അറേബ്യയിലെ അസീസിയയിൽ റസ്റ്റോറന്റിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെയാണ് രണ്ട് യെമൻ സ്വദേശികൾ തമ്മിലുള്ള വാക്കേറ്റം കൊലപാതകത്തിൽ കലാശിച്ചത്.

വാക്കേറ്റം മൂർച്ഛിച്ച് ഒരാൾ എതിരാളിയെ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ യെമൻ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു. കൊലപാതകിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.