തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പിണറായി വിജയൻ സർക്കാരിന്റെ തൊഴിൽ വഞ്ചനക്കെതിരെ ആയിരുന്നു സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ് മാർച്ച്. ഇന്ന് ഉച്ചക്ക് 12.30 ഓടു കൂടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. പിണറായി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു മാർച്ച്.

ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. സെക്രട്ടറയേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ശാന്തരാത്ത പ്രവർത്തകർക്കു നേരെ കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ഇതിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേൽക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.