പാലക്കാട്: മുതിർന്ന നേതാവ് എ രാമസ്വാമി കോൺഗ്രസ് വിട്ടു. കെപിസിസി നിർവാഹക സമിതി അംഗവും പാലക്കാട് യുഡിഎഫ് മുൻ ചെയർമാനുമാണ് എ രാമസ്വാമി. ഇടതുമുന്നണിയെ പിന്തുണയ്ക്കാനാണ് രാമസ്വാമിയുടെ തീരുമാനം. കോൺഗ്രസിൽ നിന്ന് നിരന്തരം അവഗണിക്കുന്നതായും പ്രാഥമിക അംഗത്വം ഉപേക്ഷിക്കുന്നതായും വ്യക്തമാക്കി മുല്ലപ്പള്ളിക്ക് രാമസ്വാമി കത്ത് നൽകി.

നേരത്തെ എ വി ഗോപിനാഥ് പാർട്ടിയോട് ഇടഞ്ഞിരുന്നെങ്കിലും ഒടുവിൽ ഉമ്മൻ ചാണ്ടി ഇടപെട്ടാണ് പ്രശ്‌നങ്ങൾ തീർത്തത്.