തിരുവനന്തപുരം: ഏതൊരു സംഭവം ഇപ്പോൾ ആദ്യം വിഷയമാകുന്നത് ട്രോളുകൾക്കാണ്. സങ്കടവും സന്തോഷവും എന്നുവേണ്ട മനുഷ്യന്റെ ഒട്ടുമിക്ക അവസ്ഥയെയും ഇപ്പോൾ ട്രോളന്മാർ എടുത്ത് ആഘോഷിക്കറുണ്ട്. ഇന്നിതാ ഉമ്മൻ ചാണ്ടിയുടെ നേമത്തെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധവും പുരപ്പുറത്ത് കയറലുമൊക്കെയായിരുന്നു ട്രോളന്മാരുടെ വിഷയം.സന്ദേശം സിനിമയിൽ തുടങ്ങി മീശമാധവൻ, ചിന്താവിഷ്ടയായ ശ്യാമള, മീശമാധവൻ, ആട് തുടങ്ങിയ സിനിമകളിലെയൊക്കെ നർമ്മ രംഗങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുത്തിയാണ് പുതുപ്പള്ളി പ്രതിഷേധത്തെ ട്രോളന്മാർ ആഘോഷിച്ചത്.

നിരവധി ട്രോൾ പോസ്റ്ററുകളാണ് ഉമ്മൻ ചാണ്ടിയേയും കോൺഗ്രസിനേയും പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നിറയുന്നത്.ഉമ്മൻ ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതിനെ തുടർന്നാണ് പുതുപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തർ അദ്ദേഹത്തിനെ നേമത്തേക്ക് വിട്ട് കൊടുക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത്.ചിലർ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയുടെ വീടീന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.

സ്ത്രീകളുൾപ്പെടെയുള്ളവരാണ് വീടിന് മുന്നിൽ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുകൊണ്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇതിനെ ട്രോളി കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചിലർ രംഗത്തെത്തിയത്.ഉമ്മൻ ചാണ്ടി മത്സരിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പുതുപ്പള്ളിയിൽ പ്രവർത്തകരരുടെ പ്രകടനം, വാർത്ത കാണുന്ന മലയാളികൾ' നേമത്ത് മത്സരിച്ചാൽ എട്ട് നിലയിൽ പൊട്ടുമെന്ന് അറിയാവുന്ന ചേണ്ടി ചാറിന്റെ ഓരോരോ നമ്പറുകളേ'

അയ്യോ അച്ഛാ പോകല്ല അയ്യോ അച്ഛാ പോകല്ലേ ആർക്കും സംശയമൊന്നും ഇല്ലല്ലോ.. ല്ലേ... മുഖ്യമന്ത്രി സ്ഥാനാർത്ഥിക്ക് പോലും സ്വന്തം സീറ്റുറപ്പിക്കാൻ ഇത്രയും നാറിയ നാടകം കളിക്കേണ്ടി വന്നിട്ടില്ല. എന്നാണ് മറ്റൊരു പോസ്റ്റ്.അതേസമയം അങ്ങ് ഹരിപ്പാട് ആർ.സി ഹൗസിൽ ഹലോ ഉസ്മാൻ...ഇവിടെ പുരപ്പുറത്ത് കേറാൻ ഒരാള് വേണം. എന്നിങ്ങനെയുള്ള നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

നേരത്തെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും ഉമ്മൻ ചാണ്ടിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തെ ട്രോളി രംഗത്തെത്തിയിരുന്നു.അയ്യോ അച്ഛാ പോവല്ലേ...' എന്നാണ് റഹിം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വധു ഡോക്ടറാണ് എന്ന സിനിമയിൽ ഇന്ദ്രൻസ് പുരപ്പുറത്ത് കയറിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് റഹീമിന്റെ പോസ്റ്റ്.'ഞങ്ങളെ കൂഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്'' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ ഒത്തുകൂടിയത്.

എന്നാൽ പുതുപ്പള്ളിയിൽ തന്റെ പേരിനാണ് പാർട്ടി അംഗീകാരം തന്നതെന്നും പുതുപ്പള്ളിതന്നെ മത്സരിക്കുമെന്നും പിന്നീട് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.അതേസമയം പുതുപ്പള്ളിക്ക് പുറമെ നേമത്തും മത്സരിച്ചേക്കുമെന്ന സൂചനകളും അദ്ദേഹം നൽകുന്നുണ്ട്. രണ്ടിടത്ത് മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം പറയാൻ സാധിക്കില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്

വിഷയവുമായി ബന്ധപ്പെട്ട് വായനക്കാരെ ചിരിപ്പിച്ച ചില ട്രോളുകൾ ഇത