ന്യൂഡൽഹി: കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജ് സസ്പെൻഡ് ചെയ്തതായി പരാതി. ന്യൂഡൽഹിയിൽ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനാണ് നടപടി. പേജ് സസ്പെൻഡ് ചെയ്തതിന്റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ പാർട്ടി പങ്കുവെച്ചു. ഇൻസ്റ്റാഗ്രാമിലൂടെ കോൺഗ്രസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചുവെന്ന് കാട്ടിയാണ് നടപടി. മറ്റൊരു വ്യക്തിയുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യവിവരങ്ങൾ പങ്കുവെച്ചുവെന്നാണ് വിശദീകരണം. നടപടിയിൽ കോൺഗ്രസ് രൂക്ഷ ഭാഷയിൽ രംഗത്തെത്തി.

മോദി ജീ, നിങ്ങൾ എത്രമാത്രം ഭീരുവാണ്. സത്യവും അഹിംസയും ആയുധമാക്കി കോൺഗ്രസ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വിജയിച്ചിട്ടുണ്ട്. ഞങ്ങൾ വീണ്ടും വിജയിക്കുക തന്നെ ചെയ്യും.' എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. നേരത്തെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ട്വിറ്റർ താൽക്കാലികമായി സസ്പെന്റ് ചെയ്തതിന് പിന്നാലെയാണ് പാർട്ടിക്കെതിരായ നടപടി.

തിനായിരുന്നു രാഹുലിന്റെ ട്വിറ്റർ സസ്പെന്റ് ചെയ്തത്. എൻസിപിസിആറിന്റെ പരാതിയിലായിരുന്നു നടപടി. ഇതിന് പുറമേ രൺദ്വീപ് സുർജ്ജേവാല, കെസി വേണുഗോപാൽ ഉൾപ്പെടെയുള്ളവർക്കെതിരേയും ട്വിറ്റർ നടപടിയുണ്ടായിരുന്നുവെന്ന് കോൺഗ്രസ് ബുധനാഴ്‌ച്ച അറിയിച്ചിരുന്നു.