കൊച്ചി: എറണാകുളം ചേരാനല്ലൂർ സിഗ്നലിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാറും കണ്ടെയ്നറും ​രണ്ട് ബൈക്കുകളും ഉ​ൾപ്പെടെ സിഗ്നലിൽ കൂട്ടിയിടിക്കുകയായിരുന്നന്നാണ് വിവരം. അപകടകാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.