കോഴിക്കോട്: പ്രസവത്തിന് ശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു. കൊയിലാണ്ടി തിക്കോടി പഞ്ചായത്ത് പത്താം വാർഡിലെ കോഴിപ്പുറത്ത് മോച്ചേരി രവീന്ദ്രന്റെ മകൾ അർച്ചന (27)നയാണ് മരിച്ചത്.

ഏപ്രിൽ 21ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രസവത്തിന് ശേഷം 27ന് ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തിയ അർച്ചനയ്ക്ക് കടുത്ത പനിയും ചുമയും ശ്വാസ തടസ്സവും അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇന്നലെ രാവിലെ മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പരിശോധിച്ചതിന് ശേഷം കോവിഡ് ടെസ്റ്റ് ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു.

റിസൾട്ട് പോസിറ്റാവായതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അർച്ചനയുടെ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഒരു വർഷം മുമ്പായിരുന്നു അർച്ചനയുടെ വിവാഹം. ഭർത്താവ്: ഷിബിൻ (കൽപ്പത്തൂർ). അമ്മ: ബീന. സഹോദരി: ആതിര.