റിയാദ്: സൗദി അറേബ്യയിൽ കോവിഡ് മരണ സംഖ്യ 3500 കടന്നു. ഇന്ന് 36 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കോവിഡ് മരണങ്ങൾ 3506 ആയി. 24 മണിക്കൂറിനിടെ 1363 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 3,02,686 ആയി. പുതുതായി 1180 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്ത് ആകെ 2,74,091പേർ രോ​ഗമുക്തരായി.

രാജ്യത്തെ മൊത്തം രോഗമുക്തി നിരക്ക് 90.6 ശതമാനത്തിലെത്തി. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 25089 പേർ മാത്രമാണ് രാജ്യത്തെ വിവിധ ആശുപത്രികളില ചികിത്സയിൽ അവശേഷിക്കുന്നത്. ഇതിൽ 1725 പേരുടെ നില ഗുരുതരമാണ്. അവർ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ് തികരമാണ്. മരണനിരക്ക് കുറയാത്തത് ആശങ്കയായി മാറിയിട്ടുണ്ട്. രാജ്യത്തെ മരണനിരക്ക് 1.2 ശതമാനമാണ്.