കണ്ണൂർ: കണ്ണൂരിൽ കോവിഡ് രോഗിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തോട്ടട കിഴുന്ന സ്വദേശി രാമചന്ദ്രനാണ് (56) മരണമടഞ്ഞത് ' കഴിഞ്ഞ കുറെ ദിവസങ്ങളായി രാമചന്ദ്രൻ കോവിഡ് ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. എടക്കാട് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇതിനിടെ ജില്ലയിൽ കോവിഡ് പോസറ്റീവ് നിരക്ക് കുത്തനെ ഉയരുന്നത് ആരോഗ്യ പ്രവർത്തകരിൽ ആശങ്ക പരത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 1857 പേർക്ക് കോവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 1759 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 59 പേർക്കും വിദേശത്തു നിന്നെത്തിയ നാലുപേർക്കും 35 ആരോഗ്യ പ്രവർത്തകർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 26.85 ശതമാനമാണ്. കണ്ണുരിലെ കൊ വിഡ് നിരക്ക് ആശങ്കാജനകമായി വർധിച്ചുവരികയാണെന്ന് കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.നാരായൺ നായ്ക്ക് പറഞ്ഞിരുന്നു.