ഷാർജ: ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയ കോവിഡ് രോഗിയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്‍തു. ഇയാളെ ബലം പ്രയോഗിച്ച് ക്വാറന്റീനിലാക്കിയിട്ടുണ്ടെന്നും വീണ്ടും പുറത്തിറങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഹോം ക്വാറന്റൈൻ അടക്കമുള്ള മുൻകരുതലുകൾ ലംഘിക്കുന്നതിന് പിടിയിലാകുന്നവർ 50,000 ദിർഹം വരെ പിഴ അടയ്‍ക്കേണ്ടി വരുമെന്ന് ഷാർജ പൊലീസിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. കോവിഡ് പോസിറ്റീവ് ആയവർ സമൂഹത്തിൽ നിന്നും സ്വന്തം കുടുംബത്തിൽ നിന്നും സ്വന്തം മാറി നിൽക്കേണ്ടത് അവരുടെ നിയമപരമായ ബാധ്യതയാണെന്ന് ബ്രിഗേഡിയർ ഡോ. അഹ്‍മദ് സഈദ് അറിയിച്ചു.