മംഗളൂരു: ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തവർക്കും കേരളത്തിൽനിന്ന് കർണാടകയിലേക്ക് പോകാൻ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടാ.

അതിർത്തികടക്കാൻ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാണെന്നാണ് വെള്ളിയാഴ്ച വൈകീട്ട് സർക്കാർ ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്.

വാക്‌സിൻ എടുക്കാത്തവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.