കുവൈത്ത് സിറ്റി: ജൂൺ 27 മുതൽ കുവൈത്തിലെ പൊതുസ്ഥലങ്ങളിൽ വാക്‌സിനെടുക്കാത്തവർക്ക് നിയന്ത്രണം ഏർപ്പെടുത്തും. മാളുകൾ, റസ്റ്റോറന്റുകൾ, ജിമ്മുകൾ, സലൂണുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് വാക്‌സിനെടുക്കാത്തവർക്ക് വിലക്കേർപ്പെടുത്തുന്നത്. അതേസമയം റസ്റ്റോറന്റുകളുടെയും ഷോപ്പുകളുടെയും ഉടമസ്ഥർക്ക് ഇത് ബാധകമാക്കിയിട്ടില്ല.

കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളവർക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കും. ഇതിനായി മൊബൈൽ ആപ്ലിക്കേഷനിൽ വാക്‌സിനേഷൻ വിവരങ്ങൾ കാണിക്കണം. ആപ്ലിക്കേഷനിൽ രണ്ട് ഡോസുകൾ മുഴുവനായോ അല്ലെങ്കിൽ ഒരു ഡോസ് മാത്രമായോ വാക്‌സിൻ സ്വീകരിച്ചതിനെ സൂചിപ്പിക്കുന്ന പച്ച അല്ലെങ്കിൽ ഓറഞ്ച് കളർ കോഡ് ഉള്ളവർക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാം. വാക്‌സിനെടുക്കാത്തതിനെ സൂചിപ്പിക്കുന്ന റെഡ് കളർകോഡാണെങ്കിൽ പ്രവേശനം നിഷേധിക്കും.