ന്യൂഡൽഹി: രണ്ടാം തരംഗത്തിൽ രാജ്യത്തെ ശ്വാസം മുട്ടിച്ച് കോവിഡ് വ്യാപനം. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 67,468 പേർക്ക്. 568 പേർ മരിച്ചു.

മുംബൈയിൽ മാത്രം 7,684പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 54,985രോഗമുക്തരായി. 40,27,827പേരാണ് ആകെ രോഗബാധിതരായത്. 6,95,747പേരാണ് ചികിത്സയിലുള്ളത്.

കർണാടകയിൽ 23,558പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 116പേർ മരിച്ചു. 6,412 പേർ രോഗമുക്തരായി. ആന്ധ്രയിൽ 9,716പേർക്ക് രോഗം സ്ഥിരീകരിച്ചു. 3,359പേർ രോഗമുക്തരായി. 38പേർ മരിച്ചു.

ഗുജറാത്തിൽ 12,553പേർക്ക് രോഗം സ്ഥീരികരിച്ചു. 125പേർ മരിച്ചു. 4,802പേർ രോഗമുക്തരായി. 4,40,731പേർക്കാണ് ഗുജറാത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5,740പേർ മരിച്ചു. കേരളത്തിൽ ഇന്ന് 22,414 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവ് ആണിത്.