ന്യൂഡൽഹി: മറ്റുരാജ്യങ്ങൾ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്ന സാഹചര്യം ഇന്ത്യ നിരന്തരം നിരീക്ഷിച്ച് വരികയാണെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ. ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് ആവശ്യമാണോ എന്നകാര്യം പഠന വിധേയമാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാൻസ്, ജർമ്മനി, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങൾ ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകാൻ നീക്കം നടത്തുന്നതിനിടെയാണിത്. എന്നാൽ, ബൂസ്റ്റർ ഡോസ് നൽകുന്നതിനെ ലോകാരോഗ്യ സംഘടന എതിർത്തിരുന്നു. പല രാജ്യങ്ങളും ആദ്യത്തെ ഡോസ് പോലും നൽകുന്നത് പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ എതിർപ്പ്.

പുതിയ വകഭേങ്ങൾ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ അനിവാര്യമാണെന്ന് വിദ്ഗദർ പറയുന്നു. എയിംസ് മേധാവി രൺദീപ് ഗുലേറിയും ഇക്കാര്യം ശരിവെച്ചിട്ടുണ്ട്.