പാലക്കാട്: അകത്തേത്തറയിലെ ധോണിയിൽ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. എഐവൈഎഫ് നേതാവിന്റെ വീടിന് നേരെ ഒരുസംഘം ആക്രമണം നടത്തി.

സിപിഐ ധോണി ബ്രാഞ്ച് അംഗം സുനിറിന് പരിക്കേറ്റു. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐ ആരോപിച്ചു.

സ്ഥലത്ത് ഫ്ലക്സ് വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് വീട് കയറിയുള്ള ആക്രമണത്തിലേക്ക് എത്തിയത്. ഹേമാംബിക നഗർ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഇരുകൂട്ടർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.