ന്യൂഡൽഹി: കേരള പൊലീസിനെതിരെയും സംസ്ഥാന സർക്കാറിനെതിരെയും രൂക്ഷവിമർശനവുമായി സിപിഐ നേതാവ് ആനി രാജ.കേരള പൊലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന്, സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരെ പൊലീസ് ബോധപൂർവമായ ഇടപെടൽ നടത്തുന്നതായി അവർ ആരോപിച്ചു. സമീപ കാലത്ത് സ്ത്രീകൾക്കെതിരെയുണ്ടായ പീഡനങ്ങളിലും അതിക്രമങ്ങളും പ്രതിഷേധിച്ചുകൊണ്ടാണ് വിമർശനം.

കേരളത്തിലെ സമീപകാല സംഭവങ്ങളും അതിലെ ഇടപെടലുകളും സുചിപ്പിക്കുന്നത് ഇതിലേക്കാണ്.പൊലീസിന്റെ അനാസ്ഥ കൊണ്ട് പല മരണങ്ങളും സംഭവിക്കുന്നു. ദേശീയതലത്തിൽ പോലും ഇതു നാണക്കേടാണ്. ഇതിനായി പൊലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നും അവർ പറഞ്ഞു.ഗാർഹിക പീഡന വിരുദ്ധ നിയമം സംസ്ഥാനത്ത് കാര്യക്ഷമായി നടപ്പാക്കുന്നില്ലെന്നും അവർ ആരോപിച്ചു.

സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്നും ആനി രാജ ആവശ്യപ്പെട്ടു. ഇപ്പോൾ മറ്റൊരു വകുപ്പിന്റെ കൂടെയാണ് സ്ത്രീസുരക്ഷാ വകുപ്പ് പ്രവർത്തിക്കുന്നത്. എന്നാൽ സ്ത്രീസുരക്ഷയ്ക്കായി ഒരു സ്വതന്ത്ര വകുപ്പ് രൂപീകരിക്കണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫിനും കത്തു നൽകുമെന്നും ആനി രാജ പറഞ്ഞു.

സമാന രീതിയിലുള്ള ആരോപണവുമായി സിപിഎം മാധ്യമവും നേരത്തെ രംഗത്തെത്തിയിരുന്നു. ആർ എസ് എസ് ഗാങ്ങ് കേരളപ്പൊലീസിൽ ഉണ്ടെന്നും നിശബ്ദമായിരുന്നു സാന്നിദ്ധ്യം സജീവമാകുന്നു എ്ന്ന തരത്തിലുമായിരുന്നു പുറത്ത് വന്ന വാർത്തകൾ.ചരിത്ര പ്രധാന്യം ഉള്ള സ്ഥലങ്ങളിൽ വെച്ച് എല്ലാ മാസവും പ്രവർത്തക സമിതി യോഗം ചേരുവാനും പ്രവർത്തനം ശക്തമാക്കാനുമാണ് തീരുമാനമെന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ.

ഇതിനായി സംഘപരിവാർ അനുഭാവികളെ ഉൾപെടുത്തി തത്ത്വമസി എന്ന വാട്ട്സ് അപ്പ് ഗ്രൂപ്പും രൂപീകരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.കഴിഞ്ഞ കുറെ നാളുകളായി ഇവരുടെ പ്രവർത്തനം പൊലീസിനുള്ളിൽ രഹസ്യമായി നടക്കുന്നുണ്ടെങ്കിലും അതിന് ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല.ഇത് മറികടക്കുന്നതിനും പൊലീസിലെ കമ്മ്യൂണിസ്റ്റ് ,കോൺഗ്രസ് അനുഭാവികൾക്ക് ബദലായി വളർന്ന് വരുന്നതിനുമാണ് സംഘപരിവാർ അനുകൂലികളായ ഒരു പറ്റം പൊലീസുകാർ പരസ്യ പ്രവർത്തനം നടത്താനും തീരുമാനം എടുത്തതെന്നുമായിരുന്നു ഇടതുപക്ഷ മാധ്യമം റിപ്പേീർട്ട്് ചെയ്തത്.