തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തു നടക്കും. ചൊവ്വാഴ്ച ചേർന്ന പാർട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് വേദിയുടെ കാര്യത്തിൽ ധാരണയായത്. ഫെബ്രുവരിയിൽ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കും. 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഒക്ടോബർ ആദ്യവാരമാകും സംസ്ഥാന സമ്മേളനം.