ചാലക്കുടി: സിപിഎം. പ്രവർത്തകനെ സിപിഐ പ്രവർത്തകൻ വെട്ടിക്കൊന്നു. പരിയാരം മുനിപ്പാറ കളത്തിങ്കൽ ഡേവിസ്(58) ആണ് കൊല്ലപ്പെട്ടത്. സിപിഐ. പ്രവർത്തകനായ ഷിജിത്താണ് ഡേവിസിനെ കൊലപ്പെടുത്തിയത്. അതേസമയം, സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറഞ്ഞു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

വീട്ടിലേക്കുള്ള വഴിയിൽ ഷിജിത്ത് വാഹനം നിർത്തിയിട്ടത് ഡേവിസ് ചോദ്യംചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഈ സംഭവത്തിൽ ഷിജിത്തിന്റെ കാൽ തല്ലിയൊടിച്ച കേസിൽ പ്രതിയായിരുന്നു ഡേവിസ്. ഇതിന്റെ വൈരാഗ്യത്തിലാണ് ശനിയാഴ്ച ഡേവിസിനെ വെട്ടിക്കൊലപ്പെടുത്തിയത്.