ലണ്ടൻ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അധിക സെസിന് പിന്നാലെ രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽവിലയിലും വർദ്ധനവിന് സാധ്യത വർദ്ധിച്ചതോടെ പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർ്ധനക്ക് സാധ്യത. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില കുതിച്ചുയരുന്നതാണ് വില ഉയരാൻ സാധ്യത വർധിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ വില താഴ്ന്നിരിക്കുമ്പോഴും വലിയ രീതിയിൽ ഇന്ത്യയിൽ എണ്ണകമ്പനികൾ വില ഉയർത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ രാജ്യത്തെ എണ്ണവില റെക്കോർഡുകൾ ദേഭിച്ച് മുന്നേറുമെന്നാണ് സൂചന.

കോവിഡ് വാക്‌സിന്റെ വരവും സമ്പദ്‌വ്യവസ്ഥകൾ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതുമാണ് ആഗോളതലത്തിൽ എണ്ണവിലയെ സ്വാധീനിക്കുന്നത്. തുടർച്ചയായ ആറ് ദിവസവും ആഗോളവിപണിയിൽ എണ്ണ വില ഉയർന്നിരുന്നു. 2020 ഫെബ്രുവരിക്ക് ശേഷമുള്ള ഉയർന്ന നിലവാരത്തിലാണ് അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡോയിലിന്റെ വില.

വെസ്റ്റ് ടെക്‌സാസ് ഇൻർമീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും വർധിക്കുകയാണ്. 2018ന് ശേഷമുള്ള ഉയർന്ന നിലവാരത്തിലാണ് ഡബ്യൂ.ടി.ഐ ക്രൂഡിന്റെ വില.