ചണ്ഡീഗഢ്: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. വൈകീട്ട് ആറുമുതൽ പുലർച്ചെ അഞ്ചുമണി വരെയാണ് കർഫ്യൂ. വാരാന്ത്യ ലോക്ക്ഡൗണും സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറുമണി മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിവരെയാണ് ലോക്ക്ഡൗൺ.

അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവൂ എന്നും ലോക്ക്ഡൗൺ, കർഫ്യൂ നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് അഭ്യർത്ഥിച്ചു.

പഞ്ചാബിൽ ഇന്ന് 6980 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 76 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു. നിലവിൽ അമ്പതിനായിരത്തിന് അടുത്ത് രോഗികൾ പഞ്ചാബിൽ ചികിത്സയിലുണ്ട്.

പഞ്ചാബിലെ ലുധിയാനയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.