കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസിൽ സുരക്ഷാ ജീവനക്കാരൻ മരിച്ച നിലയിൽ. കാവൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹവിൽദാർ രഞ്ജിത്തിനെയാണ് കസ്റ്റംസ് ഹൗസിലെ കാർ പോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രഞ്ജിത്തിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. കസ്റ്റംസ് ഹൗസിലെ കാർ പോർച്ചിൽ നിർത്തിയിട്ട കാറിനു മുകളിലാണ് മേൽക്കൂരയിൽ നിന്ന് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

കാലുകൾ കാറിനു മേൽ മുട്ടി നിൽക്കുന്ന നിലയിലാണ് മൃതദേഹം. സുരക്ഷാ ജീവനക്കാരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.