റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവെന്ന് ആരോഗ്യമന്ത്രാലയം. ഇന്ന് രാജ്യത്താകെ 270 പേർക്കാണ് പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്നവരിൽ 293 പേർ സുഖം പ്രാപിച്ചു. നാലു പേർ മരണപ്പെടുകയും ചെയ്തു.

രാജ്യത്ത് ഇതുവരെ 3,67,813 പേർക്കാണ് രോഗം ബാധിച്ചത്. അതിൽ 3,59,299 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 6372 ആയി ഉയർന്നു. രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന 2142 പേരാണ്. ഇതിൽ 352 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.