കോഴിക്കോട്: ഒരുകാലത്ത് മലയാള സിനിമയുടെ ഫാൻസ് ആസോസിയിയേഷനുമായി ബന്ധപ്പെട്ട എല്ലാവാർത്തകളിലും ഉയർന്നുകേട്ട പേരായിരുന്നു ഡാൻസർ തമ്പിയുടെതേ്. ആദ്യം മോഹൻലാൽ ഫാൻസ് അസോസിയേഷനിലും പിന്നീട് മമ്മൂട്ടി ഫാൻസ് അസോസിയേഷനിലും സജീവമായിരുന്നു, സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും ചെയ്തിരുന്നു തമ്പി.

സിനിമയിൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും തുടക്കകാലത്ത് ഇരുവരുടെയും പ്രധാന അനുയായി ആയിരുന്നു ഡാൻസർ തമ്പി എന്നറിയപ്പെടുന്ന ഷംസുദീൻ.ഇപ്പോൾ മമ്മൂട്ടിക്കും മോഹൻലാലിനുമെതിരെ ഗുരുയഫതര ആരോപണങ്ങളുമായി ഡാൻസർ തമ്പി രംഗത്തെത്തിയിരിക്കയാണ്. ഒരു ഓൺലൈൻ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് തമ്പി ആക്ഷേപങ്ങൾ ഉന്നയിച്ചത്.

'മോഹൻലാലിന്റെ നിർദ്ദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ട്. അതുപോലെ തിരിച്ചും ചെയ്തിട്ടുണ്ട്. ഫാൻസുകാർക്കായി യാതൊരു വിധ സഹായവും മോഹൻലാൽ ചെയ്തിട്ടില്ല. എന്റെ കുടുംബത്തുള്ള കാശു കൊണ്ടാണ് മോഹൻലാലിന്റെ ഫാൻസുകാരെ സഹായിച്ചത്.തിരുവനന്തപുരത്തെ ഒരു സമരത്തിൽ നിന്നും മോഹൻലാലിനെ ഞാനായിരുന്നു രക്ഷിച്ചത്. പരിക്ക് പറ്റി ആശുപത്രിയിൽ കിടന്നപ്പോൾ മോഹൻലാൽ എന്നെ തിരിഞ്ഞുപോലും നോക്കിയില്ല.

'കോടീശ്വരനായ ആന്റണി പെരുമ്പാവൂർ വരുന്നതിനു മുന്നേ ഞാനായിരുന്നു മോഹൻലാലിന്റെ കോണകം ചുമന്നു കൊണ്ട് നടന്നത്'. ഞാൻ പറയുന്ന കാര്യങ്ങളൊന്നും അവർക്കു നിഷേധിക്കുവാൻ സാധിക്കില്ല. ധൈര്യമുണ്ടെങ്കിൽ മോഹൻലാലും മമ്മൂട്ടിയും പത്ര സമ്മേളനം നടത്തി ഞാൻ പറയുന്ന കാര്യങ്ങൾ എല്ലാം നിഷേധിക്കട്ടെ. മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും പല രഹസ്യങ്ങളും എനിക്കറിയാം, പക്ഷെ ഞാനിതു വരെ ആരോടും പറഞ്ഞിട്ടില്ല' ഡാൻസർ തമ്പി പറഞ്ഞു.