ലണ്ടൻ: സോഷ്യൽ മീഡിയയിൽ ഉപയോഗത്തെക്കുറിച്ച് രണ്ട് വശങ്ങൾ എപ്പോഴും ചർച്ച ചെയ്യാറുമുണ്ടെങ്കിലും ഉപയോഗത്തിൽമാത്രം ഒരു കുറവും വാരാറില്ല. സോഷ്യൽ മീഡിയ ഉപയോഗത്തിൽ മുൻപന്തിയിലാണ് ചലച്ചിത്രതാരങ്ങൾ. അവരുടെ പേഴ്‌സണലും അല്ലാ്ത്തതുമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിലുടെ പങ്കെവെക്കാത്ത താരങ്ങൾ പൊതുവേ കുറവാണ്. അവരുവരുടെ പ്രചരണ മാധ്യമമായും സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നവരുണ്ട്.എന്നാലിത അത്തരം സെലിബ്രിറ്റികൾക്കിടയിൽ നിന്ന് വേറിട്ടൊരു വാർത്ത. സോഷ്യൽ മീഡിയ ഉപയോഗം മോശം പ്രവണതായണെന്നും അതുകൊണ്ട് തന്നെ താൻ ഇതുവരെ ഉപയോഗിച്ചില്ലെന്നും ഇനിയൊട്ടു ഉപയോഗിക്കില്ലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ഹോളിവുഡ് താരം. മാറ്റാരുമല്ല.. ഹാരിപോർട്ടർ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയതിലൂടെ ശ്രദ്ധേയനായ ഡാനിയേൽ റാഡിക്ലിഫ് ആണ് സോഷ്യൽ മീഡിയയെപ്പറ്റി വേറിട്ട ഈ അഭിപ്രായം പ്രകടനം നടത്തിയത്.

ലോകംമുഴുവൻ ആരാധകരുള്ള ഹാരി പോട്ടർ താരം സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ കാരണമാണ് വെളിപ്പെടുത്തിയത്. ഓൺലൈൻ രീതികൾ താങ്ങാൻ മാത്രമുള്ള മാനസിക ശക്തി തനിക്കില്ലാത്തതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് ഡാനിയേൽ പറയുന്നു.

'ഞാൻ എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ജോയിൻ ചെയ്യാത്തത് എന്നതിന് വളരെ കൃത്യമായ കാരണമുണ്ട്. നന്നായി ചിന്തിച്ചെടുത്ത തീരുമാനമാണത്. ഒരിക്കൽ ഞാൻ ട്വിറ്റർ തുടങ്ങുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു. അങ്ങനെ ഞാൻ അക്കൗണ്ട് തുടങ്ങിയിരുന്നെങ്കിൽ, 'ഡാനിയേൽ റാഡ്ക്ലിഫ് ഏതോ ഒരാളുമായി ട്വിറ്ററിൽ വഴക്കിടുന്നു' എന്ന വാർത്തയായിരിക്കും എന്നും വരിക. എനിക്ക് നൂറ് ശതമാനം ഉറപ്പാണത്.' ഡാനിയൽ പറയുന്നു.ചെറുപ്രായത്തിൽ തന്നെ കുറിച്ച് ആളുകൾ എന്തുപറയുന്നു എന്നറിയാൻ കമന്റുകൾ ധാരാളമായി വായിക്കാറുണ്ടായിരുന്നു. പിന്നീടാണ് ഇതിന്റെ ദോഷവശങ്ങളെ കുറിച്ച് മനസ്സിലായത്.'ചെറുപ്പത്തിൽ എന്നെ കുറിച്ചുള്ള കമന്റുകൾ ഇന്റർനെറ്റിൽ നോക്കുമായിരന്നു. ദൈവാനുഗ്രഹം കൊണ്ട് ഇപ്പോൾ ഞാൻ അത് ചെയ്യുന്നില്ല. അതൊരുതരം ഭ്രാന്തമായ, തികച്ചും മോശമായ ഒരു കാര്യമാണ്. ഈ ട്വിറ്ററും മറ്റുമെല്ലാം പണ്ടത്തെ ആ ഇന്റർനെറ്റിന്റെ തുടർച്ച തന്നെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നെ കുറിച്ചുള്ള നല്ല കമന്റുകൾ മാത്രം വായിച്ചിരിക്കുകയാണെങ്കിൽ കുഴപ്പമില്ല. പക്ഷെ അത് ഒട്ടും ആരോഗ്യകരമല്ലാത്ത ഒരു ശീലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹാരി പോട്ടർ ചിത്രങ്ങളിലൂടെ തന്റെ പതിനൊന്നാം വയസ്സിലാണ് ഡാനിയേലിന് ലോകം മുഴുവൻ ആരാധകരുണ്ടാകുന്നത്. പുതിയ ചിത്രമായ 'എസ്‌കേപ് ഫ്രം പ്രിട്ടോറിയ'യുടെ ഓൺലൈൻ പ്രൊമോഷൻ ക്യാംപെയ്നുകളിൽ ഡാനിയേൽ റാഡിക്ലിഫ് ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ.