കോഴിക്കോട്: മകളുടെ ശവസംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെ അച്ഛൻ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് അത്തോളിയിൽ ചോനോംകുന്നത്ത് ജിംനയുടെ (36) സംസ്‌കാര ചടങ്ങുനടക്കുന്നതിനിടെ അച്ഛൻ രാജനാണ് മരിച്ചത്. 68 വയസ്സായിരുന്നു. ജിംന ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞുവീണാണ് മരിച്ചത്.

കാരക്കുന്നത്ത് ഫാർമേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായിരുന്നു ജിംന. ജിംനയുടെ സംസ്‌കാര ചടങ്ങ് അത്തോളിയിലെ വീട്ടുവളപ്പിൽ നടക്കുന്നതിനിടെയാണ് അച്ഛൻ കുഴഞ്ഞുവീണത്.ചന്ദ്രികയാണ് രാജന്റെ ഭാര്യ.