ന്യൂഡൽഹി: കേരളത്തിന് പിന്നാലെ സംസ്ഥാനത്തെ മുഴുവനാളുകൾക്കും സൗജന്യ വാക്‌സിനുകൾ നൽകുമെന്ന് ഡൽഹി സർക്കാർ തീരുമാനിച്ചതായി മുഖമന്ത്രി അരവിന്ദ് കെജ്‌രിവാർ അറിയിച്ചു.

18 വയസിനു മുകളിലുള്ളവർക്ക് വാക്‌സിൻ വിതരണം ചെയ്യാനായി 1.34 കോടി വാക്‌സിനുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകി. വാക് സിൻ ഉടൻ തന്നെ വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം അറിയിച്ചു.