ന്യൂഡൽഹി: പുതുമകളോടെ ഡെൽ XPS 13 ഇന്ത്യയിൽ പുറത്തിറക്കി.പുറംച്ചട്ട ഇല്ല എന്ന് വിശേഷതയോടെയാണ്ലാപ്ടോപ്പുകൾ വിപണിയിൽ ലഭ്യമാക്കുക..ഡെൽ എക്സ്‌ക്ലൂസീവ് സ്റ്റോറുകളിലും,ക്രോമ, റിലയൻസ് ഡിജിറ്റൽ ഔട്ട്ലറ്റുകളിലും ലഭ്യമാകുന്ന പുതിയ XPS 13 നോട്ട്ബുക്കിന്റെ വില 84,590 മുതലാണ്.

ബോർഡർ ലസ്സ് ക്വാഡ് എച്ച് ഡി പ്ലസ്സ് ടച്ച് ഡിസ്പ്ലൈ, തുടങ്ങിയവ പ്രത്യേക സവിശേഷതകളുള്ള ഈ ലാപ്ടോപ്പുകളുടെ ഇരുവശങ്ങളിലെയും കവറിന്റെ വീതി 5.2mm ആണ്.170 ഡിഗ്രി വ്യൂവിങ്ങ് ആംഗിളോടുകൂടിയ ഡിസ്പ്ലൈയിൽ ഗോറില്ല ഗ്ലാസ്സ് കോറിങ്ങുണ്ട്. ബേസൽ ലസ്സ് ഡിസൈൻ ആയതിനാൽ 13.3 inch ഡിസ്പ്ലൈ 11 inch ലാപ്ടോപ്പിലൂടെ സാധ്യമാകുന്നു.അലുമിനിയം, കാർബൺ ഫൈബർ തുടങ്ങിയവ കൊണ്ടു നിർമ്മിച്ച ഈ ലാപ്ടോപ്പുകൾ സിൽവർ നിറത്തിലാകും ഇന്ത്യയിൽ ലഭ്യമാകുക.

XPS 13 -ൽ ലാപ്ടോപ്പിന്റെ മെച്ചപ്പെട്ട സിപിയു പ്രവർത്തനങ്ങൾക്കായി ഡ്വൽ, ഡയനാമിക് പവർ മോഡ് സജ്ജമാക്കിയിട്ടുണ്ട്. വിൻഡോസ് 10 പ്രോയുമായി താരതമ്യം ചെയ്യുബോൾ നിരവധി സവിശേഷതകളാണ് ഈ ലാപ്ടോപ്പുകൾക്കുള്ളത്. 8 ജിബി റാം, 256 SSD സ്റ്റോറേജ്, 60WHr ബാറ്ററി, തണ്ടർ ബോൾട്ട് 3 പോർട്ട്, SD കാർഡ് റീഡർ, 3.5mm ഹെഡ്സെറ്റ് ജാക്ക്, രണ്ട് USB 3.0 പോർട്ടുകൾ ഡ്വൽ XPS 13 വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾ 12 മാസത്തേയ്ക്ക് McAfee LiveSafe subscription നു യോഗ്യരാകുന്നു.

' കൂടുതൽ കണ്ടുപിടുത്തങ്ങളിലൂടെയും മെച്ചപ്പെട്ട ഡിസൈനുകളിലൂടെയും അനേകം സവിശേഷതകളോടെ നിർമ്മിച്ചിരിക്കുന്ന പുതിയ XPS 13 തികച്ചും ഉപയോഗപ്രദമായിരിക്കും.ഡെൽ ഡയനാമിക പവർ മോദിനൊപ്പം 8th ജനറേഷൻ ഇന്റൽ കോർ പ്രോസ്സ്സറും ഈ ലാപ്ടോപ്പിനെ മുന്നിട്ടു നിർത്തും' അലൻ ജോ ജോസ്, പ്രോഡക്ട് മാർക്കറ്റിംങ്ങ് ഡയറക്ടർ, പറഞ്ഞു.