കണ്ണൂർ: വിടവാങ്ങിയത് ഫുട്ബോളിനെ നെഞ്ചേറ്റിയ പ്രതിരോധ നിരക്കാരൻ. കണ്ണൂർ ബ്രദേഴ്സ്‌ക്ലബിനു വേണ്ടി ജഴ്സി അണിഞ്ഞതോടെയാണ് ദേവാനന്ദ് എന്ന കളിക്കാരൻ ഫുട്ബോൾ മൈതാനിയിൽ നിറഞ്ഞ് നിന്നത്. കണ്ണൂരിലെ സായാഹ്നങ്ങളിൽ ഈ നീണ്ടു മെലിഞ്ഞ കളിക്കാരന്റെ വൃത്തിയുള്ള പ്രകടനം മറക്കാനാകില്ല. കണ്ണൂർ എസ്. എൻ. കോളേജ് ടീമിലൂടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ എത്തിയതോടെ നായകനായി.

തുടർന്ന് കേരളാ ടീമിലെത്തിയ ദേവാനന്ദ് 1972 ൽ ഗോവയിൽ നടന്ന സന്തോഷ്ട്രോഫിയിൽ കേരളത്തിന് വേണ്ടി പൊരുതി ബംഗാളുമായി സമനില പ്രാപിച്ചു. അടുത്ത വർഷം കേരളാ ടീം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ ദേവാനന്ദ് പ്രതിരോധ ശക്തിയായി മാറി., അതോടെ കേരളാ ടീമിന്റെ അവിഭാജ്യഘടകമായി ദേവാനന്ദ്. അന്ന് ദേവാനന്ദിന് 18 വയസ്സ് മാത്രമായിരുന്നു. ചുരുങ്ങിയ കാലമേ ദേവാനന്ദ് കേരളത്തിൽ കളിച്ചിട്ടുള്ളൂവെങ്കിലും കളിക്കളത്തിലെ പ്രകടനം കൊണ്ട് ഫുട്ബോൾ താരങ്ങളുടെ പ്രിയകളിക്കാരനായിരുന്നു ദേവാനന്ദ്.

ബംഗാളിനെതിരെയുള്ള മത്സരത്തിൽ ദേവാനന്ദിന് മറക്കാനാവാത്ത അനുഭവമുണ്ടായിരുന്നു. ബംഗാളിന്റെ മികച്ച വിംഗർ സ്വപൻെസൻ ഗുപ്തയെ പിന്നാലെ പന്തിനുവേണ്ടി ഓടി. മൈതാനത്തിന് പകുതിയായപ്പോഴേക്കും ദേവാനന്ദ് തളർന്നു. കോച്ചിനോട് പറഞ്ഞു. വയറിന് ഒരു പിടുത്തം. എന്നെ മാറ്റണം. എന്നാൽ കോച്ച് ദേവസ്സിക്കുട്ടി അനുവദിച്ചില്ലെന്ന് മാത്രമല്ല സ്വപനെ നേരിടാനാണ് പറഞ്ഞത്. സ്വപൻ വീണ് പുറത്തായി. തുടർന്നു വന്ന ഭൗമിക്കിനെ ദേവാനന്ദ് പന്ത് തൊടാൻ അനുവദിച്ചില്ല. കാണികൾ ഒന്നടക്കം കേരളത്തിന് വേണ്ടി ആവേശതള്ളിച്ചയിലാണ്. ഒടുവിൽ കേരളം ഗോൾ മടക്കി. അതോടെ ഗാലറി തകർന്നു. ഇക്കാര്യം ദേവാനന്ദ് കാണുമ്പോഴെല്ലാം പങ്കുവെച്ചിരുന്നു.

കണ്ണൂർ ബ്രദേഴ്സ് ക്ലബിനെക്കുറിച്ചും കോച്ച് ചട്ടവാസുവിനെക്കുറിച്ചും പറയുമ്പോൾ ദേവാനന്ദിന് എന്നും ആവേശമായിരുന്നു. കേരളത്തിന് പുറത്ത് ടാറ്റാസിന് വേണ്ടിയും ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിന് വേണ്ടി കളിക്കുമ്പോഴെല്ലാം ദേവാനന്ദിന് കൊച്ചു ടീമുകളോടും അതിലെ കളക്കാരോടും വലിയ ബഹുമാനമായിരുന്നു. ക്ലബിന്റെ അച്ചടക്ക നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ദേവാനന്ദ് കൂട്ടുകാരിൽ പലരും സെവൻസിലേക്ക് പോയപ്പോഴും അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. വിറ്റൽ ട്രോഫി, ഹാർവുഡ്ലീഗ്, നിസാം സ്വർണ്ണക്കപ്പ്, നദ്കർണി ട്രോഫി തുടങ്ങി ഒട്ടേറെ വിജയങ്ങളിൽ ടാറ്റാസിന് വേണ്ടി പ്രതിരോധം തീർത്ത ദേവാനന്ദ് മഹീന്ദ്രാസ്, മഫത്ലാൽ തുടങ്ങിയ മുംബൈ വീരന്മാർക്ക് പേടി സ്വപ്നമായിരുന്നു. എന്നാൽ ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താൻ കഴിയാതെ പോയതാണ് ദേവാനന്ദിനെ ഏറ്റവും അധികം ദുഃഖിപ്പിച്ചത്. 1982 ൽ ദേവാനന്ദ് ഫുട്ബോൾ കളത്തിൽ നിന്നും വിടവാങ്ങി.

ആരവങ്ങളുണരുന്ന ഗാലറികളിൽ അവസാനംവരേയും ദേവാനന്ദ് എത്തിയിരുന്നു. പഠനകാലത്ത് ഫുട്ബോളിന് പുറമേ ക്രിക്കറ്റും ഷട്ടിലും ദേവാനന്ദിന്റെ ഇഷ്ട കളികളായിരുന്നു. ഷട്ടിലിൽ യൂണിവേഴ്സിറ്റി ടീമിൽ കടക്കാമായിരുന്നിട്ടും അദ്ദേഹം ഫുട്ബോളിനെ ഏറ്റവും അധികം പ്രണയിച്ചു. അക്കാലത്ത് മൈസൂരിനെ പ്രതിനിധീകരിച്ച പ്രകാശ് പദുകോണിനോട് കളിക്കാൻ അവസരം ലഭിക്കുമായിരുന്നു. ഫുട്ബോളിന് തടസ്സമാകുന്നതു കൊണ്ട് നഷ്ടബോധത്തോടുകൂടി തന്നെയാണ് ദേവാനന്ദ് അത ബംഗാളിനെതിരെയുള്ള മത്സരത്തിൽ ദേവാനന്ദിന് മറക്കാനാവാത്ത അനുഭവമുണ്ടായിരുന്നു.

ബംഗാളിന്റെ മികച്ച വിംഗർ സ്വപൻെസൻ ഗുപ്തയെ പിന്നാലെ പന്തിനുവേണ്ടി ഓടി. മൈതാനത്തിന് പകുതിയായപ്പോഴേക്കും ദേവാനന്ദ് തളർന്നു. കോച്ചിനോട് പറഞ്ഞു. വയറിന് ഒരു പിടുത്തം. എന്നെ മാറ്റണം. എന്നാൽ കോച്ച് ദേവസ്സിക്കുട്ടി അനുവദിച്ചില്ലെന്ന് മാത്രമല്ല സ്വപനെ നേരിടാനാണ് പറഞ്ഞത്. സ്വപൻ വീണ് പുറത്തായി. തുടർന്നു വന്ന ഭൗമിക്കിനെ ദേവാനന്ദ് പന്ത് തൊടാൻ അനുവദിച്ചില്ല. കാണികൾ ഒന്നടക്കം കേരളത്തിന് വേണ്ടി ആവേശതള്ളിച്ചയിലാണ്. ഒടുവിൽ കേരളം ഗോൾ മടക്കി. അതോടെ ഗാലറി തകർന്നു. ഇക്കാര്യം ദേവാനന്ദ് കാണുമ്പോഴെല്ലാം പങ്കുവെച്ചിരുന്നു.

ദേവാനന്ദ് കളിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ പേര് അനൗൺസ് ചെയ്തുകൊണ്ട് പോകുന്ന കാർ ശ്രദ്ധയിൽ പെട്ട് അദ്ദേഹം അത്ഭുതപ്പെട്ടിട്ടുണ്ട്. സന്തോഷ് ട്രോഫി മത്സരങ്ങൾ മഞ്ചേരി സ്റ്റേഡിയത്തിൽ അരങ്ങേറുന്നത് കാണാൻ ഈ രാജ്യന്തര ഫുട്ബോൾ താരം ആഗ്രഹിച്ചിരുന്നു. എന്നാൽ ലിംപ് ഇസ്‌ക്കീമിയ ബാധിച്ച് ഇടതുകാലിന്റെ സ്ഥിതി ഗുരുതരമായതോടെ ഡോക്ടർമാരുടെ മുന്നിൽ മറ്റൊരു വഴിയില്ലായിരുന്നു.ബോംബെ താജ് ഇന്റർ കോൺടിനന്റൽ ഹോട്ടലിന്റെ അക്കൗൺസ് വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു ദേവാനന്ദ്.

പിന്നീട് പേഴ്സനൽ മാനേജരായി. 2011 ൽ വിരമിച്ച ശേഷം തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ താമസമാക്കി. കാലിലേക്കുള്ള രക്ത പ്രവാഹം കുറയുന്നതാണ് ലിംപ് ഇസ്‌ക്കീമിയ. അതേ തുടർന്നാണ് ഇടതുകാൽ മുറിച്ച് മാറ്റേണ്ടി വന്നത്.