തലശ്ശേരി: താലിബാൻ പിടിയിലായ അഫ്ഗാനിൽ കുടുങ്ങിയ തലശ്ശേരി കോടിയേരി സ്വദേശി ദിദിൻ ജന്മനാട്ടിലെത്തിയപ്പോൾ സനേ ഹവായ്‌പ്പോടെ അമ്മ മാറോടണച്ചു. സന്തോഷത്തിൽ മതിമറന്ന് അമ്മശാന്തിനി കെട്ടിപ്പിടിച്ചു കൊണ്ടാണ് മകനെ സ്വീകരിക്കത് . നിറകണ്ണൂക ളോടെയാണ് അമ്മയും മറ്റു കുടുംബാംഗങ്ങളും ദിദിനെ ഏറെ വൈകാരികമായി സ്വീകരിച്ചത്. തിങ്കളാഴ്‌ച്ച ഉച്ചയോടെയാണ് ദ്വിദിൻ തറവാട്ട് വീട്ടിൽ തിരിച്ചെത്തി യത്.രാവിലെ 11 മണിയോടെ മട്ടന്നൂരിലെ കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ വിമാനമിറങ്ങി രണ്ടു മണിയോടെയാണ് വീട്ടിലേക്ക് എത്തിയത്. അതു വരെ ആകാംക്ഷയോടെ നിറകണ്ണുകളോടെ കാത്തു നിൽക്കുകയായിരുന്നു അമ്മ ശാന്തിനിയും സഹോദരൻ അക്ഷയയും നാട്ടുകാരും.

ഏറെ വൈകാരികമായ സ്വീകരണമാണ് വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളും നാട്ടുകാരും നൽകിയത്.- അമ്മയുടെയും ഉറ്റവരുടെയും പ്രാർത്ഥ നയും ദൈവകടാക്ഷവുമാണ് അപകടം തട്ടിമാറ്റി തന്നെ സുരക്ഷിതനായി നാട്ടിൽ എത്താൻ തുണച്ചതെന്ന് ദിദിൻ പറഞ്ഞു. അഫ്ഘാൻ പ്രവിശ്യയിൽ ഫുഡ് സപ്ലൈ വിഭാഗത്തിൽ കഴിഞ്ഞ 9 വർഷമായി ജോലി ചെയ്യുന്ന ദിദിൻ ഏറ്റവും ഒടുവിൽ ഒൻപത് മാസം മുമ്പ് ലീവിൽ നാട്ടിലെത്തി യിരുന്നു.

തിരികെ ജോലി സ്ഥലത്ത് എത്തി യെങ്കിലും താലിബാൻ ഭീകരരുടെ അധിനിവേശ വാർത്ത പലപ്പോഴും ഉറക്കം കെടുത്തിയിരുന്നു - നാട്ടിലേക്ക് മടങ്ങാൻ കാബൂ ളിലെ ഇന്ത്യൻ എമ്പസി അധികൃതർ ആവശ്യപ്പെട്ടിരുന്നു. മടങ്ങാൻ ഒരുക്കം നടത്തുന്നതിനിടെയാണ് താലിബാൻ അഫ്ഘാനിസ്ഥാനിൽ സർവ്വാധിപത്യം സ്ഥാപിച്ചതായി അറിയുന്നത്. ഇതോടെ അക്ഷരാർത്ഥത്തിൽ നെഞ്ചിൽ തീയാളി.

കാബൂൾ ഗ്രൂപ്പെന്ന നിലയിൽ നേരത്തെയുണ്ടായിരുന്ന മലയാളി വാട്ട്‌സ് അപ് കൂട്ടായ്മയിലൂടെ ആശയ വിനിമയം നടത്തിയാണ് 150 ഓളം മലയാളികൾ മടക്കയാത്രക്ക് വഴി ഒരുക്കിയതെന്ന് ദിദിൻ പറഞ്ഞു.. താമസസ്ഥലത്ത് നിന്നും ഇറങ്ങി വിമാനത്താവളത്തിലേക്കുള്ള വഴിയിൽ പലയിടത്തും ആയുധധാരികളായ താലിബാൻ ഭീകരർ തടഞ്ഞു. പരിശോധന നടത്തുന്നതിനിടയിൽ ഇവിടെ തന്നെ തുടർന്നു കൂടെ എന്ന് ചോദിച്ചിരു ന്നു.

'കാബൂളിൽ നിന്ന് ഇന്ത്യൻ സേനാ വിമാനത്തിൽ ഡൽഹിയിലും അവിടെ നിന്ന് നാട്ടിലെ കണ്ണൂർ വിമാനതാവളത്തിലും പറന്നിറങ്ങിയതോ ടെയാണ് ശ്വാസം നേരെ വീണതെന്ന് ദിദിൻ പറഞ്ഞു. മാടപ്പീടിക ഗുട്ടിക്കടുത്ത സൗത്ത് വയലളം യു പി.സ്‌കൂളിന് സമീപത്താണ് തറവാട്ട് വീട്ടിലാണ് അമ്മയ്‌ക്കൊപ്പം അവിവാഹിതനായ ദിദിനും അനുജൻ അക്ഷയും താമസിക്കുന്നത്- പിതാവ് രാജീവൻ വർഷങ്ങൾക്ക് മുമ്പ് തന്നെ മരിച്ചിരുന്നു.

കല്ലിൽ താഴെ പുതിയ വീട് പണിയുന്നുണ്ട്.. അവിശ്വസനീയമായ യാത്രക്കൊടുവിൽ പിറന്ന മണ്ണിലെത്താനായതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും തക്ക സമയത്ത് ഇടപെട്ട മുഴുവൻ രാഷ്ടീയ പാർട്ടികൾക്കും ദ്വിദിൻ നന്ദി പറഞ്ഞു വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും ദിദിന് ആശംസയറിയിക്കാൻ വീട്ടിലെത്തിയിരുന്നു.

ഓഗസ്റ്റ് 21നായിരുന്നു ഇന്ത്യയിലേക്ക് വരാനിരുന്ന സംഘത്തെ വിമാനത്താവളത്തിന് മുന്നിൽ നിന്നും താലിബാൻ കൊണ്ടുപോയത്. ഇതിൽ അഫ്ഗാനിലെ ഹിന്ദുക്കളും സിഖുകാരും ഉണ്ടായിരുന്നെങ്കിലും ഇന്ത്യക്കാരായിരുന്നു കൂടുതൽ. ആദ്യം തട്ടിക്കൊണ്ടുപോകലാണെന്നായിരുന്നു അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത്. ഇത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ചില വിവരങ്ങൾ അന്വേഷിക്കാനായി ഈ സംഘത്തെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതാണെന്ന് താലിബാൻ അറിയിക്കുകയായിരുന്നു. ഇന്ത്യൻ സർക്കാരിന്റെ ഇടപെടൽ ശക്തമായതിന് പിന്നാലെ താലിബാൻ ഇവരെ വിട്ടയക്കുകയായിരുന്നു.

താലിബാന്റെ പിടിയിൽ കഴിഞ്ഞ മണിക്കൂറുകളെ ഏറെ ഭയത്തോടെയാണ് ദീദിൽ ഓർക്കുന്നത്. 'അവർ സാധാരണ പോകുന്ന വഴിയിൽ നിന്നും മാറിയപ്പോൾ തന്നെ പേടിയായി. കണ്ണുകൾകൊണ്ടും ആംഗ്യം കാണിച്ചുമായിരുന്നു അപ്പോൾ പരസ്പരം കമ്യൂണിക്കേറ്റ് ചെയ്തിരുന്നത്. തീരും എന്നുതന്നെ എല്ലാവരും ഉറപ്പിച്ചു. അവസാനം എല്ലാം കഴിഞ്ഞ് ഈ അഞ്ച് ബസും ഇന്ത്യൻ പ്രതിനിധികളുടെയും യു.എസ് സേനയുടെയും അടുത്തെത്തിയതായിരുന്നു ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം. ബസിൽ നിന്നിറങ്ങിയതും എല്ലാവരും ഭാരത് മാതാ കീ ജയ് വിളിച്ചു. എല്ലാവരും ദൈവത്തോട് കൈകൂപ്പി നന്ദി പറയുന്നതും കാണാമായിരുന്നു,' ദീദിൻ പറഞ്ഞു.