തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസ്സുകൾ തമ്മിലുള്ള സമയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കടക്കം പരിഹാരവുമായി മോട്ടോർ വാഹന വകുപ്പ് എത്തുന്നു.സ്വകാര്യ ബസ്സുക ളുടെ സമയത്തെ ഡിജിറ്റലൈസ്് ചെയ്താണ് പ്രശ്‌നത്തിന് പരിഹാരം കാണുന്നത്. മുഴുവൻ സ്വകാര്യ ബസുകളുടെയും സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിനുള്ള നടപടികൾ അടുത്തമാസം തുടങ്ങുംസിഡിറ്റിന്റെ സഹായത്തോടെയാണ് സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യുന്നത്.

നടപടി ഏറ്റവും കൂടുതൽ ഗുണകരമാകുക പുതിയ ബസ്സുകൾക്ക് പെർമിറ്റ് അനുവദിക്കു മ്പോഴാണ്. ചില റൂട്ടുകളിൽ ഒന്നോ രണ്ടോ മിനുട്ടിന്റെ വ്യത്യാസത്തിൽ വരെ ചില നേരങ്ങളിൽ ബസ് സർവീസുകളുണ്ട്. അതുകൊണ്ടുതന്നെ പുതിയ പെർമിറ്റ് അനുവദിക്കുന്നതും സമയപ്പട്ടിക പുനഃക്രമീകരിക്കുന്നതും പ്രയാസകരമാണ്.ഇക്കാരണങ്ങൾ കൊണ്ടുതന്നെ ബസുകൾക്ക് പുതിയ പെർമിറ്റ് അനുവദിക്കുമ്പോഴാണ് സമയപ്പട്ടിക ഡിജിറ്റലൈസസ് ചെയ്യുന്നതിന്റെ ഗുണം പ്രധാനമായും ലഭിക്കുക.

മോട്ടോർ വാഹനവകുപ്പ് ഓഫീസുകൾ ഇ-ഓഫീസ് സംവിധാനത്തിലേക്ക് പൂർണമായി മാറുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് ഈ നടപടി.സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യുന്നതോടെ ഏതൊക്കെ സമയത്ത് പുതിയ പെർമിറ്റ് അനുവദിക്കാനാകുമെന്ന് എളുപ്പത്തിൽ കണ്ടെത്തുകയും ചെയ്യാം.സമയപ്പട്ടികയെ ജി.പി.എസ്. സംവിധാനവുമായി ബന്ധിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.നിലവിൽ സംസ്ഥാനത്താകെ 14,000 സ്വകാര്യ ബസുകളാണുള്ളത്.

അതേസമയം സമയപ്പട്ടിക പൊതുജനങ്ങൾക്ക് ലഭ്യമാക്കണോയെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തിൽ മോട്ടോർവാഹന വകുപ്പ് ഡയറക്ടർ ബോർഡാണ് തീരുമാനമെടു ക്കേണ്ടതെന്നാണ് അധികൃതർ പറയുന്നത്.