കൊച്ചി: നടൻ ദിലീപിനെതിരെ പുതിയ കേസ് പൊലീസ് രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ദിലീപിനെതിരെ കേസുവരുമെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് കേസ്. ബാലചന്ദ്രകുമാറിന്റെ പുറത്തു വന്ന ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ്. ആറു പേരാണ് പ്രതികൾ. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരും കേസിൽ പ്രതികളാണ്. വിഐപിയെ കണ്ടെത്തുകയാണ് ഈ കേസിന്റെ പ്രധാന ലക്ഷ്യം.

സെടുക്കാൻ പൊലീസ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പൾസർ സുനിയെയും വകവരുത്താൻ ദീലിപ് പദ്ധതിയിട്ടെന്ന ആരോപണത്തിലാണ് പുതിയ കേസ്. കേസിലെ അഞ്ച് ഉദ്യോഗസ്ഥർമാർ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നത് ശബ്ദരേഖ പൊലീസിന് കിട്ടിയിരുന്നു. ഈ ശബ്ദരേഖ യഥാർത്ഥത്തിലുള്ളതാണെന്ന് പൊലീസ് തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് പുതിയ എഫ് ഐ ആർ. ദിലീപിനെ ഒന്നാം പ്രതിയാക്കും. ജാമ്യമില്ലാ കേസാണ് ചുമത്തിയത്. ഇതോടെ ദിലീപ് വീണ്ടും ഏത് നിമിഷവും അറസ്റ്റ് ചെയ്യാം.

കേസിലെ അഞ്ച് ഉദ്യോഗസ്ഥർമാർ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നത് ശബ്ദരേഖയിൽ കേൾക്കാം. ദിലീപ് ജാമ്യത്തിലിറങ്ങിയതിനു ശേഷം ടെലിവിഷൻ സ്‌ക്രീനിൽ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങൾ പോസ് ചെയ്ത് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവർ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താൻ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ സംഭാഷണത്തിൽ വിഐപിയും ഉൾപ്പെട്ടിട്ടുണ്ട്. ഈ ശബ്ദരേഖയിൽ അന്വേഷണം നടത്തി വിഐപിയെ കണ്ടെത്താനാകും ശ്രമം. വിപിഐയെ കിട്ടിയാൽ മാത്രമേ നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണം സാധ്യമാകൂ. ഈ സാഹചര്യത്തിലാണ് പുതിയ കേസെടുത്ത് അതിനിർണ്ണായക നീക്കം പൊലീസ് നടത്തുന്നത്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ എല്ലാം പൊലീസ് പരിശോധിച്ചിരുന്നു. അതിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധമില്ലാത്ത മറ്റൊരു കുറ്റകൃത്യമാണ് പൊലീസുകാരെ കൊല്ലുമെന്ന ഭീഷണി. ഇതിൽ എഫ് ഐ ആർ ഇടുമ്പോൾ പ്രധാന സാക്ഷിയായി ദിലീപിന്റെ പഴയ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ മാറും. പൊലീസുകാരെ കൊല്ലാൻ പദ്ധതിയിട്ടിട്ടും അന്ന് ബാലചന്ദ്രകുമാർ അത് രഹസ്യമാക്കി വച്ചു. അതുകൊണ്ട് തന്നെ ബാലചന്ദ്രകുമാറിനേയും വേണമെങ്കിലും പ്രതിയാക്കാം. എന്നാൽ പൊലീസിന് വെളിപ്പെടുത്തൽ കൈമാറിയ വ്യക്തിയെന്ന നിലയിൽ ബാലചന്ദ്രകുമാറിനെ പ്രതിയാക്കില്ല. ബാക്കി നാലുപേർക്കെതിരെയാകും അന്വേഷണമെന്നും സൂചനകളുണ്ട്.

മലയാള സിനിമാ ലോകവും കേസ് കേട്ട് ഞെട്ടുകയാണ്. കേശു ഈ വിടന്റെ നാഥൻ എന്ന സിനിമയുടെ പ്രെമോഷനുമായി ദിലീപ് വീണ്ടും രംഗത്ത് സജീവമാകുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണ ഉടൻ പൂർത്തിയാകുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമാക്കാർ. ഇതിനിടെയാണ് പുതിയ നീക്കങ്ങൾ പൊലീസ് നടത്തുന്നത്. ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്താണ് എല്ലാത്തിനും മേൽനോട്ടം വഹിക്കുന്നത്.

പൊലീസിന് ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ സംഭാഷണം ഇങ്ങനെ

ദിലീപ്: 'അഞ്ച് ഉദ്യോഗസ്ഥന്മാർ നിങ്ങൾ കണ്ടോ അനുഭവിക്കാൻ പോവുന്നത്
വിഐപി: 'കോപ്പന്മാർ ഒക്കെ ഇറങ്ങിയാൽ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാൻ പറ്റത്തുള്ളൂ'
ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ്: 'ബൈജു പൗലോസിന്റെ സൈഡിൽ ട്രക്കോ ലോറിയോ കയറിയാൽ ഒരു ഒന്നരക്കോടി കൂടി നമ്മൾ കാണേണ്ടി വരും'. ( പൊട്ടിച്ചിരിക്കുന്നു)
ദിലീപിന്റെ സഹോദരൻ അനൂപും വിഐപിയും തമ്മിലുള്ള സംഭാഷണം: 'നമുക്ക് അറിയാം നിങ്ങളിത് ചെയ്തിട്ടുണ്ടെന്ന്. ഇനിയിപ്പോൾ ചെയ്തതിന്റെ ആണെങ്കിൽ തന്നെ 90 ദിവസം കിട്ടിയില്ലേ. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങൾ'.

അന്വേഷണത്തിലൂടെ വിഐപി ആരെന്ന് തെളിയുകയും ചെയ്യും. ആ ശബ്ദ സംഭാഷണത്തിലെ നാലാമൻ ആരെന്ന് മാത്രമാകും ദിലീപിൽ നിന്ന് പൊലീസ് ചോദിച്ചറിയുക. ദിലീപിന്റെ സഹോദരനേയും ആളിയനേയും കൂടി ചോദ്യം ചെയ്യുമ്പോൾ സത്യം പൂർണ്ണമായും പുറത്തു വരും. ഈ വിഐപിയെ കണ്ടെത്താനുള്ള ഏക മാർഗ്ഗം ദിലീപും കുടുംബാംഗങ്ങളുമാണെന്നാണ് പൊലീസ് വിലയിരുത്തൽ. അതുകൊണ്ടാണ് ഇത്തരത്തിൽ പുതിയ കേസെടുക്കുന്നത്. ഈ ശബ്ദരേഖ ദിലീപിന്റേത് തന്നെന്ന ഉത്തമ വിശ്വാസത്തിലാണ് പൊലീസ് നടപടി.

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം വേഗത്തിലാക്കുന്നത് വിഐപിയെ കണ്ടെത്താൻ മാത്രമാണ്. ബാലചന്ദ്രൻ തന്റെ കൈയിലുള്ള രേഖകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ദിലീപിന്റെ വീട്ടിൽ പൾസർ സുനിയെ കണ്ടെന്നും ഒരു വിഐപി കേസിൽ ഇടപെട്ടിട്ടുണ്ടെന്നുമാണ് പ്രധാനമായും ബാലചന്ദ്രൻ വെളിപ്പെടുത്തിയത്. എന്നാൽ ആ വിഐപി ആരാണെന്ന് മാത്രം അദ്ദേഹം തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോൾ വീണ്ടും സൂചന നൽകുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് ബാലചന്ദ്രന്റെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ കേസ് വരുന്നത്.

ഒരിക്കൽ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത്, അദ്ദേഹം അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കും. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. കാവ്യാ മാധവൻ അദ്ദേഹത്തെ 'ഇക്ക' എന്നാണ് വിളിച്ചതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറികാർഡ് ദിലീപിന് കൈമാറിയതിൽ ഈ വിഐപിക്ക് പങ്കുണ്ടെന്ന് ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, ദിലീപിനെ പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യുമെന്ന് സൂചന. വിയ്യൂർ ജയിലിലുള്ള പൾസർ സുനിയെയും ചോദ്യം ചെയ്യും.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടു, ഒരു വി.ഐ.പി വഴി ദിലീപിന് ദൃശ്യങ്ങൾ ലഭിച്ചു, ദിലീപിന്റെ വീട്ടിൽ വച്ച് സഹോദരൻ സുനിയെ പരിചയപ്പെടുത്തി എന്നിങ്ങനെ മൂന്ന് ഗുരുതര ആരോപണങ്ങളാണ് നടനെതിരെ ഉയർന്നിട്ടുള്ളത്. ഇതിനൊപ്പമാണ് പൊലീസുകാർക്കെതിരായ ഭീഷണിയും.