കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി നടൻ ദിലീപ് രംഗത്ത്.സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപെടുത്തലിന് പിന്നിൽ പ്രോസിക്യൂഷൻ ആണെന്ന് ദിലീപ് ആരോപിക്കുന്നു.കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് പ്രോസിക്യുഷനെതിരെ വിമർശനമുന്നയിച്ച് പരാതിയുമായി ദിലീപ് രംഗത്തെത്തിയിരിക്കുന്നത്.

കോടതിയിലെ കേസ് അട്ടിമറിക്കാൻ ആണ് അഭിമുഖം വഴി ശ്രമിക്കുന്നത്. പരാതിക്ക് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനും ഉണ്ട്.കേസ് അട്ടിമറിക്കാനാണു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം വഴി ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് അഭിമുഖത്തിനു പിന്നിലെന്നും ദിലീപ് ആരോപിച്ചു.

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി നടൻ ദിലീപ്. ബൈജു പൗലോസിന്റെ ഫോൺ കോൾ, വാട്‌സാപ് ഡീറ്റെയ്ൽസ് പരിശോധിക്കണം.തുടരന്വേഷണത്തിൽ എതിർപ്പില്ല, അന്വേഷണം ബൈജു പൗലോസിനെ ഏൽപിക്കരുത് എന്നാവശ്യപ്പെട്ട് ഡിജിപിക്കും വിജിലൻസ് ഡയറക്ടർക്കും ഉൾപ്പടെ ദിലീപ് പരാതി നൽകി. അതേസമയം, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്കു പരാതി നൽകി.

നടൻ ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറും രാജിവച്ചതിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കി. കേസിൽ തുടരന്വേഷണം വേണമെന്ന പൊലീസിന്റെ ആവശ്യം വിചാരണക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണു നടിയുടെ നീക്കം.

ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിചാരണ നടക്കുന്നതിനിടെയാണു സംവിധായകൻ ബാലചന്ദ്രകുമാർ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കേസിൽ പ്രതിയായ ദിലീപിന്റെ കൈവശം ഉണ്ടെന്നും ഇതിനു ഗൂഢാലോചന നടത്തിയതു ദിലീപാണന്നുമാണ് ആരോപണം. ഇതിനെത്തുടർന്നു വിചാരണ നിർത്തിവച്ചു കേസിൽ തുടരന്വേഷണം നടത്തണമെന്ന ആവശ്യവുമായി അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണക്കോടതിയെ സമീപിച്ചിരുന്നു.

ഇതു കോടതി പരിഗണിക്കാനിരിക്കെയാണു നടി മുഖ്യമന്ത്രിക്കു പരാതി നൽകിയത്. രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറും രാജിവച്ചതിലെ ആശങ്കയും നടി കത്തിൽ വ്യക്തമാക്കുന്നു. ക്രിമിനൽ നടപടിച്ചട്ടപ്രകാരം വിചാരണയ്ക്കിടയിൽ പുതിയ തെളിവുകൾ പുറത്തു വന്നാൽ വിചാരണ നിർത്തിവച്ചു തുടരന്വേഷണം ആവശ്യപ്പെടാനുള്ള അവകാശം അന്വേഷണ ഉദ്യോഗസ്ഥനുണ്ട്.