ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി കോവിഡ് ബാധിച്ച് മരിച്ചു. 69 വയസ്സായിരുന്നു. ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ദിലീപ് ഗാന്ധി നഗർ ദക്ഷിൺ മണ്ഡലത്തിൽ നിന്നും മൂന്നു തവണ പാർലമെന്റിലെത്തിയിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ദിലീപ് ഗാന്ധി പൊതുരംഗത്തെത്തുന്നത്. 1985 മുതൽ 1999 വരെ അഹമ്മദ് നഗർ നഗരസഭ ഡെപ്യൂട്ടി ചെയർമാനായിരുന്നു.

1999 ലാണ് ആദ്യമായി ലോക്സഭയിലെത്തുന്നത്. 2009 ലും 2014 ലും ലോക്സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. അടൽ ബിഹാരി വാജ്പേയി സർക്കാരിൽ കേന്ദ്രസഹമന്ത്രിയായിരുന്നു.