തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ സെട്രൽ സ്റ്റേഡിയത്തിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ആശംകൾ നേർന്ന് സെലബ്രിറ്റികളും. നടൻ ദിലീപും സർക്കാറിന് ആശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തി.

രണ്ടാമൂഴത്തിൽ നാടിന്റെ നന്മയ്ക്ക് ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ആശംസയുമായി നടൻ ദിലീപും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു.ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപംരണ്ടാമൂഴത്തിലും നാടിന്റെ നന്മക്ക് ,വികസനത്തിന്, ചുക്കാൻ പിടിക്കുന്ന ബഹുമാനപ്പെട്ട പിണറായി വിജയൻ സാറിനും മറ്റു പുതിയ മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു.