കൊച്ചി: ദിലീപിന്റെ നടിയെ അക്രമിച്ച കേസ് സജീവമായിരിക്കെ തന്നെയാണ് മലയാള സിനിമ ലോകത്തെ ഞെട്ടിച്ച് മറ്റൊരു പീഡനപരാതി കൂടി കഴിഞ്ഞ ദിവസം പുറത്ത് വന്നത്. നിർമ്മാതാവും നടനുമായ വിജയ് ബാബുവിന് എതിരെയുള്ള ബലാത്സംഗ കേസ് മലയാള സിനിമ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.

ഇപ്പോഴിത സംവിധായകൻ അഖിൽ മാരാർ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.വിജയ് ബാബുവിന്റെ പേരെടുത്ത് പറയാതെയാണ് അഖിലിന്റെ പോസ്റ്റ്. ഇരയ്ക്ക് എന്നും ഒറ്റ ലക്ഷ്യമേ ഉള്ളു, ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക. ഇരകൾ മാറി കൊണ്ടേ ഇരിക്കും. മറ്റാരുടെയോ ചൂണ്ടയിൽ ഇരകളെ കുരുക്കി എറിയുന്നതിൽ സിലോപ്പി മുതൽ സ്രാവുകൾ വരെ വീഴുമെന്ന് അഖിൽ കുറിക്കുന്നു. മീനിനൊപ്പമാണ് താനെന്നും അഖിൽ വ്യക്തമാക്കുന്നു.

അഖിൽ മാരാറിന്റെ വാക്കുകൾ

ഇര... ആദ്യമായി ഈ പേര് പറയാൻ തുടങ്ങിയത് കുട്ടിക്കാലത്തു മീൻ പിടിക്കാൻ പോയപ്പോൾ ആണ്..ഇര എന്നത് മീനിന്റെ സ്വഭാവം അനുസരിച്ചു ചിലപ്പോൾ മണ്ണിര ആകും..അല്ലെങ്കിൽ മൈദ ആവും..രണ്ടായാലും ഞാൻ കോർക്കുന്ന ഇരയ്ക്ക് ഒരു ലക്ഷ്യമേ ഉള്ളു മീനിനെ കുടുക്കുക.. കുടുങ്ങാൻ പോകുന്നു എന്ന് തിരിച്ചറിയാതെ ഇരയെ പിടിക്കുന്ന മീനിനെ ഞാൻ വറുത്തു തിന്നും.. അന്നും ഇന്നും ഇരയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു... ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക.. ഇരകൾ മാറി കൊണ്ടേ ഇരിക്കും..മറ്റാരുടെയോ ചൂണ്ടയിൽ ഇരകളെ കുരുക്കി എറിയുന്നതിൽ സിലോപ്പി മുതൽ സ്രാവുകൾ വരെ വീഴും.. ഇരയുടെ വലുപ്പം അനുസരിച്ചു കൊളുത്തുന്ന മീനിന് കച്ചവട സാധ്യതയും കൂടും.