തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിലേക്ക്. ശമ്പള കുടിശ്ശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. നാളെ മുതൽ അനിശ്ചിതകാല ബഹിഷ്‌കരണ സമരം ആരംഭിക്കും.

പേ വാർഡ് ഡ്യൂട്ടി, വിഐപി ഡ്യൂട്ടി എന്നിവ ബഹിഷ്‌കരിക്കും. നോൺ കോവിഡ് യോഗങ്ങളും ബഹിഷ്‌കരിക്കും. നാളെ മുതൽ എല്ലാ ദിവസവും കരിദിനം ആചരിക്കും.

ഈ മാസം 17 ന് ഓ പി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.