കൊച്ചി: എന്നെ സർ എന്നു വിളിക്കരുത്. ഈ ആടയാഭരണങ്ങളെല്ലാം കൗൺസിൽ യോഗത്തിലേ യുള്ളൂ. മേയറുടെ ചേംബറിലേക്ക് എന്താവശ്യവുമായും ആർക്കും കടന്നുവരാം' പറയുന്നത് മറ്റാ രുമല്ല, കൊച്ചിയുടെ സ്വന്തം മേയർ എം അനിൽകുമാർ.പുതിയ മേയർക്ക് ആശംസകൾ പറയുന്ന തിനിടെ ഒരു കൗൺസിലർ സർ എന്ന് വിളിച്ചപ്പോഴാണ് മേയറുടെ പ്രതികരണം.

കൊച്ചിയുടെ വളർച്ചയിൽ സാംസ്‌കാരികമായ മാറ്റമാണ് ലക്ഷ്യമിടുന്നത്.എല്ലാവരും ചേർന്ന് പുതിയ കൊച്ചിയെ രേഖപ്പെടുത്തുന്നതാകും ആ മാറ്റം. പണിയെടുക്കുന്ന മുഴുവൻ തൊഴിലാളി കൾക്കൊപ്പവും മേയറുണ്ടാകും. പാവപ്പെട്ടവർ എന്തെങ്കിലും ആവശ്യങ്ങളുമായി മുന്നിൽ വരു മ്പോൾ അത് മേയറാണെന്ന് ഉദ്യോഗസ്ഥർക്ക് തോന്നണം. കൗൺസിലർമാർ ഏറ്റവും പ്രധാനപ്പെട്ട ആളുകളാണെന്ന ബോധ്യം ഉദ്യോഗസ്ഥർക്ക് ഉണ്ടാവണം. അതിൽ ഭരണ, പ്രതിപക്ഷ വിവേചനം ഉണ്ടാകരുതെന്നും മേയർ ഓർമ്മിപ്പിച്ചു.

സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായിരിക്കും മുൻഗണന. കേന്ദീകൃത മാലിന്യ നിർമ്മാ ർജന പ്ലാന്റിനൊപ്പം തന്നെ വികേന്ദ്രീകൃത മാലിന്യ നിർമ്മാർജനത്തിനും പ്രാധാന്യം നൽകും.മാലി ന്യ പ്രശ്നം പരിഹരിക്കുക എന്നത് കോർപറേഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാ ണെന്നും മേയർ പറഞ്ഞു.