കൊല്ലം: സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ പത്തനാപുരം ഗാന്ധിഭവൻ കലാസാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന നാടകോത്സവം ഇന്ന് (ഏപ്രിൽ 15) വൈകിട്ട് 4.30ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടൻ ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ നടൻ പ്രേംകുമാർ, നാടകരചയിതാവും തിരക്കഥാകൃത്തുമായ ഹേമന്ദ്കുമാർ, ഗാന്ധിഭവൻ വൈസ്ചെയർമാൻ പി.എസ്. അമൽരാജ്, കലാസാംസ്‌കാരിക കേന്ദ്രം ചെയർമാൻ കെ.പി.എ.സി ലീലാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.

തിരഞ്ഞെടുക്കപ്പെട്ട എട്ട് പ്രൊഫഷണൽ നാടകങ്ങളാണ് നടകോത്സവത്തിൽ മത്സരിക്കുന്നത്. ഉദ്ഘാടനദിവസമായ ഇന്ന് കൊല്ലം അനശ്വരയുടെ 'സുപ്രീംകോർട്ട്' എന്ന നാടകം അരങ്ങേറും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.