നെടുങ്കണ്ടം: മദ്യലഹരിയിൽ യുവതി നടത്തിയ ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്. നെടുങ്കണ്ടം തൂക്കുപാലം ബിവറേജ് കോർപ്പറേഷൻ ഔട്ട്‌ലറ്റിൽ സമീപമാണ് സംഭവം നടന്നത്. മദ്യം വാങ്ങി ഔട്ട്‌ലറ്റിന്റെ സമീപം നിന്ന് കഴിച്ചുകൊണ്ടിരുന്ന യുവാക്കളോട് യുവതി മദ്യം ആവശ്യപ്പെടുകയായിരുന്നു. മദ്യം വാങ്ങി കഴിച്ച ശേഷം സംഘത്തിലുണ്ടായിരുന്ന ഒരു യുവാവുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിലാണ് യുവാക്കൾക്ക് പരുക്കേറ്റത്.

സംഭവസ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസ് യുവതിയെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല . തുടർന്ന് യുവതിയുടെ വീട്ടുകാരെ പൊലീസ് വിവരം അറിയിച്ചു. വനിതാ പൊലീസും, ജനപ്രതിനിധികളും ഇടപെട്ട് യുവതിയെ സമീപത്തെ ഓട്ടോറിക്ഷയിൽ കയറ്റിയപ്പോഴേക്കും വീട്ടുകാർ സ്ഥലത്തെത്തുകയും കൊണ്ടുപോവുകയും ചെയ്തു.യുവതിക്ക് മദ്യം നൽകിയ യുവാവിനെ നെടുങ്കണ്ടം പൊലീസ് ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിട്ടുണ്ട്. കാലിന് പരുക്കേറ്റതിനാൽ ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.