പത്തനംതിട്ട: പത്തനംതിട്ടയിൽ ആർ.എസ്.എസ്-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. പരസ്യപ്രചാരണത്തിന്റെ അവസാനഘട്ടത്തിനിടെയാണ് സംഭവം. സംഘർഷത്തിൽ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാളുടെ കൈയിൽ വെട്ടേറ്റിട്ടുമുണ്ട്.

ഡിവൈഎഫ്ഐ പ്രവർത്തകരായ അഖിൽ സതീഷ്, ആകാശ് പി.എസ്, സുജിത് എം. എസ് എന്നിവർക്കാണ് പരുക്കേറ്റത്. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും സംഘർഷമുണ്ടായിരുന്നു. കോഴിക്കോട് പയ്യാനക്കലിൽ യു.ഡി.എഫ് എൽ.ഡി.എഫ് പ്രവർത്തകർ തമ്മിലും സംഘർഷമുണ്ടായിരുന്നു.